LiveTV

Live

Sports

അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിന് കൊച്ചിയില്‍ സ്വീകരണം നല്‍കി

അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിന് കൊച്ചിയില്‍ സ്വീകരണം നല്‍കി
Summary
ടീമിന് കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പാരിതോഷികവും വിതരണം ചെയ്തു.

അണ്ടര്‍ 23 ടി 20 കിരീടം നേടിയ കേരള വനിത ക്രിക്കറ്റ് ടീമിന് കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരണം നല്‍കി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമിന് കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പാരിതോഷികവും വിതരണം ചെയ്തു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമംഗങ്ങള്‍ക്ക് കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പാരിതോഷികം കെസിഎ വൈസ് പ്രസിഡണ്ട് നാസര്‍ മച്ചാന്‍ സമ്മാനിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ പിന്തുണക്കും സൗകര്യങ്ങള്‍ക്കും നന്ദി പറഞ്ഞ കോച്ച് സുമന്‍ ശര്‍മ വനിത ക്രിക്കറ്റിനായി ഇത്രയധികം സൗകര്യങ്ങള്‍ ഒരുക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ലെന്നും പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ സൗകര്യങ്ങള്‍ തങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്തതായി ടീം ക്യാപ്റ്റന്‍ സജ്‌ന. എസ് പറഞ്ഞു.

കേരളത്തിലെ എല്ലാ ക്രിക്കറ്റ് കളിക്കാരുടെയും സ്വപ്‌നമായിരുന്നു ഒരു ടൂര്‍ണ്ണമെന്റിലെ കീരീടം. അത് യാഥാര്‍ത്ഥ്യമാക്കിയ കേരള അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നതായി കേരള ക്രിക്കറ്റ് ബൗളിങ്ങ് കോച്ച് ടിനു യോഹന്നാന്‍ പറഞ്ഞു. ഉച്ചക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടീമിനെ കെസിഎ ഭാരവാഹികള്‍ പുഷ്പഹാരം നല്‍കിയാണ് സ്വീകരിച്ചത്.