LiveTV

Live

Sports

കഷ്ടപ്പാടുകളെ മറികടന്ന് ഐപിഎല്ലിലെത്തിയ മലയാളിയുടെ ഓക്ഷന്‍ സ്‌റ്റോറി പറഞ്ഞ് മുംബൈ ഇന്ത്യന്‍സ്

കഷ്ടപ്പാടുകളെ മറികടന്ന് ഐപിഎല്ലിലെത്തിയ മലയാളിയുടെ ഓക്ഷന്‍ സ്‌റ്റോറി പറഞ്ഞ് മുംബൈ ഇന്ത്യന്‍സ്
Summary
കക്കവാരല്‍ തൊഴിലാളിയായ അച്ഛന്‍ ദിനേശനും തൊഴിലുറപ്പ് പണിക്ക് പോകുന്ന അമ്മ ഷീലയ്ക്കും മകന്റെ നേട്ടം സ്വപ്‌നങ്ങള്‍ക്കും അപ്പുറമുള്ളതാണ്.

എറണാകുളം കാഞ്ഞിരമറ്റത്തെ കൂലിപ്പണിക്കാരുടെ മകനായ എംഡി നിതീഷ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയത് സ്വപ്‌നസമാനമായാണ്. നിധീഷിന് മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രയല്‍സിന്റെ ആദ്യ ദിവസം തന്നെ പരിക്കുമൂലം പിന്മാറേണ്ടി വന്നിരുന്നു. എന്നിട്ടും നിതീഷിലെ പ്രതിഭ തിരിച്ചറിഞ്ഞ് ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

കക്കവാരല്‍ തൊഴിലാളിയായ അച്ഛന്‍ ദിനേശനും തൊഴിലുറപ്പ് പണിക്ക് പോകുന്ന അമ്മ ഷീലയ്ക്കും മകന്റെ നേട്ടം സ്വപ്‌നങ്ങള്‍ക്കും അപ്പുറമുള്ളതാണ്. മുംബൈ ഇന്ത്യന്‍സ് ടീമിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് നിതീഷ്. 20 ലക്ഷം രൂപയ്ക്കാണ് നിതീഷ് മുംബൈ ഇന്ത്യന്‍സിലെത്തിയത്. കേരളത്തിനായി 2014-15 സീസണിലാണ് രഞ്ജി ട്രോഫിയില്‍ നിതീഷ് അരങ്ങേറ്റം കുറിച്ചത്.

നിതീഷിന്റെ ഓക്ഷന്‍ സ്‌റ്റോറി മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.