LiveTV

Live

Sports

ഗോകുലം എഫ്‌.സിയുടെ സൂപ്പര്‍ കപ്പ് യോഗ്യത പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഗോകുലം എഫ്‌.സിയുടെ സൂപ്പര്‍ കപ്പ് യോഗ്യത പ്രതീക്ഷകള്‍ക്ക് തിരിച്ചടി
Summary
ആദ്യ ആറ് സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക

ഗോകുലം എഫ്‌.സി കേരളയുടെ സൂപ്പര്‍ കപ്പ് യോഗ്യത പ്രതീക്ഷകള്‍ക്ക് തിരിച്ചടി. നിലവിലെ ചാമ്പ്യന്‍മാരായ ഐസോള്‍ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തില്‍ നടന്ന നിര്‍ണായകമായ മത്സരത്തില്‍ നേരിട്ട തോല്‍വിയാണ് ഗോകുലത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ശേഷമാണ് രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി ഗോകുലം തോറ്റത്. 60, 74 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ ഡോഡോസും 78-ാം മിനിറ്റില്‍ ലാല്‍കോപുയ്മാവിയ മൂന്നാം ഗോളും ഗോകുലത്തിന്റെ തോല്‍വി ഉറപ്പിച്ചു. 25-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മഹ്മ്മൂദ്‌ അല്‍ അജ്മിയാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.

നിലവില്‍ 17 മത്സരത്തില്‍ നിന്ന് ആറ് വിജയവും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും സഹിതം 20 പോയന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്. ഐ ലീഗിലെ ആദ്യ ആറ് സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക.