LiveTV

Live

Sports

ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയുടെ സംഭാവന വിസ്മരിക്കപ്പെടരുതെന്ന് പുജാര

ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയുടെ സംഭാവന വിസ്മരിക്കപ്പെടരുതെന്ന് പുജാര
Summary
2009ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനതെത്തിയതെന്ന് പുജാര ഓര്‍മ്മിപ്പിച്ചു. നവംബര്‍ 2009 മുതല്‍ ഓഗസ്റ്റ് 2011 വരെ ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാള്‍

ടെസ്റ്റ് നായകനെന്ന നിലയില്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന വിസ്മരിക്കപ്പെടരുതെന്ന് ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പുജാര. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനായത് സന്തോഷമുള്ള കാര്യമാണ്. ഒരു ടീം എന്ന നിലയില്‍ ‍ഞങ്ങള്‍ നിരന്തരമായി പരിശ്രമിക്കുന്നത് ഇതിനാണ്. ധോണിക്ക് കീഴിലായാലും കൊഹ്‍ലിക്ക് കീഴിലായാലും ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ രണ്ട് സീസണിലായി ഈ ടീം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നത് ഒരു സത്യമാണ്. സത്യം പറഞ്ഞാല്‍ ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയുടെ സംഭാവന നിസാരവത്ക്കരിക്കുന്നുണ്ടോ എന്ന സംശയം ബാക്കിയാണ്.

ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയുടെ സംഭാവന വിസ്മരിക്കപ്പെടരുതെന്ന് പുജാര


2009ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനതെത്തിയതെന്ന് പുജാര ഓര്‍മ്മിപ്പിച്ചു. നവംബര്‍ 2009 മുതല്‍ ഓഗസ്റ്റ് 2011 വരെ ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാള്‍ തുടര്‍ന്നത് ധോണി എന്ന നായകന് കീഴിലായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ടീം എന്ന നിലയില്‍ ‍ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വിദേശത്തെ മികച്ച പ്രകടനം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ കുതിപ്പാണ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലെ ജയം. അത്തരമൊരു വിക്കറ്റിലെ ജയം കാണിക്കുന്നത് ടീമിന്‍റെ ഉയര്‍ന്ന മനോവീര്യത്തെയാണ് - പുജാര പറഞ്ഞു.