LiveTV

Live

Sports

റോഹിങ്ക്യന്‍ കുട്ടികള്‍ക്കായി ശബ്ദമുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റോഹിങ്ക്യന്‍ കുട്ടികള്‍ക്കായി ശബ്ദമുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Summary
ബംഗ്ലാദേശിലെ ഒരു അഭയാര്‍ഥി ക്യാംപില്‍ തന്റെ കുഞ്ഞുമായി നില്‍ക്കുന്ന ഒരു പിതാവിന്റെ പോസ്റ്റിനൊപ്പം തന്റെ നാല് മക്കളോടൊപ്പമുള്ള ഫോട്ടോയുമാണ് റോണോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

റോഹിങ്ക്യന്‍ കുട്ടികള്‍ക്കായി ശബ്ദമുയര്‍ത്തി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മ്യാന്‍മറില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് സൂപ്പര്‍ താരം ട്വിറ്ററില്‍ ഇട്ട പോസ്റ്റിന് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

റോഹിങ്ക്യന്‍ കുട്ടികള്‍ക്കായി ശബ്ദമുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബംഗ്ലാദേശിലെ ഒരു അഭയാര്‍ഥി ക്യാംപില്‍ തന്റെ കുഞ്ഞുമായി നില്‍ക്കുന്ന ഒരു പിതാവിന്റെ പോസ്റ്റിനൊപ്പം തന്റെ നാല് മക്കളോടൊപ്പമുള്ള ഫോട്ടോയുമാണ് റോണോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരൊറ്റ ലോകം, അവിടെ നമ്മളെല്ലാം നമ്മുടെ മക്കളെയെല്ലാം സ്നേഹിക്കുന്നു, ദയവായി സഹായിക്കൂ എന്നാണ് റോണോ ഫോട്ടോക്ക് താഴെ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സന്പന്നരായ കായിക താരങ്ങളിലൊരാളാണ് പോര്‍ച്ചുഗല്‍ ദേശീയ താരവും റയല്‍ മാഡ്രിഡ് സ്ട്രൈക്കറുമായ റൊണാള്‍ഡോ. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരം യുണിസെഫിന്റെ സേവ് ദ ചില്‍ഡ്രണിന്റെ അംബാസിഡര്‍മാരില്‍ ഒരാളും കൂടിയാണ്. 2015 ല്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തിയ കായിക താരവും അദ്ദേഹമായിരുന്നു. ചാരിറ്റിയുടെ ഭാഗമായി 2011 ല്‍ ലഭിച്ച യൂറോപ്യന്‍ ഗോള്‍ഡണ്‍ ബൂട്ട് 12 ലക്ഷം യൂറോക്കാണ് അദ്ദേഹം ലേലം ചെയ്തത്. ഇത് ഗസയില്‍ സ്കൂള്‍ നിര്‍മാണത്തിനായാണ് മാറ്റിവെച്ചത്. 2103 ലെ ബാലന്‍ഡിയോര്‍ പുരസ്കാരവും അദ്ദേഹം ലേലത്തിന് നല്‍കിയിരുന്നു. റോഹിങ്ക്യന്‍ പ്രശ്നത്തെ തുടര്‍ന്ന് ആറ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം അഭയാര്‍ഥികളായത്. ഇവരില്‍ ഭൂരിഭാഗവും വെള്ളം, വസ്ത്രം തുടങ്ങി അടിസ്ഥാന സൌകര്യം പോലുമില്ലാതെ പ്രയാസപ്പെടുകയാണ്. പോഷകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള കുറവുകള്‍ ദുരിതമനുഭവിക്കുകയാണ് പതിനായിരക്കണക്കിന് വരുന്ന കുട്ടികള്‍. ഇവര്‍ക്കുവേണ്ടിയാണ് സൂപ്പര് താരം ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.