LiveTV

Live

Sports

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി
Summary
മുപ്പതാം മിനിറ്റില്‍ ചെല്‍സിയുടെ ടിമോവു ബകയോകോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫോര്‍ഡിനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് തോല്‍വി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാറ്റ്ഫോര്‍ഡിന്റെ ജയം. ട്രോയ് ഡിനെയ്, ഡാറില്‍ ജാന്‍ മാറ്റ്, ജെറാഡ് ഡ്യുലോഫ്യു, റോബേര്‍ട്ടോ പെരേര എന്നിവരാണ് വാറ്റ് ഫോര്‍ഡിനായി ഗോള്‍ നേടിയത്. മുപ്പതാം മിനിറ്റില്‍ ചെല്‍സിയുടെ ടിമോവു ബകയോകോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. ഈഡൻ ഹസാർഡാണ് ചെൽസിയുടെ ഏക ഗോൾ നേടിയത്. ഇതോടെ പോയിന്റ് ടേബിളില്‍ ചെല്‍സിയുടെ സ്ഥാനം നാലാമതായി.