LiveTV

Live

Sports

സി.കെ വിനീതിന്റെ അവസാന നിമിഷ ഗോളില്‍ ബ്ലാസ്റ്റേഴ്‍സിന് ജയം

സി.കെ വിനീതിന്റെ അവസാന നിമിഷ ഗോളില്‍ ബ്ലാസ്റ്റേഴ്‍സിന് ജയം
Summary
ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് പൂണൈയെ തോല്‍പ്പിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ സി.കെ വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് പൂണൈയെ തോല്‍പ്പിച്ചത്. അധിക സമത്തിന്റെ മൂന്നാം മിനിറ്റിലാണ് സി.കെ വിനീതിന്റെ ഗോള്‍. 45–ാം മിനിറ്റില്‍ പരുക്കേറ്റ ഹ്യൂമിനു പകരക്കാരനായി ഐസ്‍ലന്‍ഡ് താരം ഗുഡ്യോണ്‍ ബാല്‍വിന്‍സണ്‍ കളത്തിലിറങ്ങി. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ജാക്കിചന്ദ് സിംങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. ആദ്യപകുതിയില്‍ പരിക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോണ്‍ ബാല്‍വിന്‍സണ്‍ നല്‍കിയ പാസിലാണ് ജാക്കീചന്ദ് പന്ത് വലയിലാക്കിയത്.

Sit back and enjoy this stunning strike 🚀🎯#LetsFootball #PUNKER https://t.co/eampXHZctX pic.twitter.com/62DCL8FyXK

— Indian Super League (@IndSuperLeague) February 2, 2018

78ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സുബാസിഷ് റോയിയുടെ ഫൗളിന് റഫറി നല്‍കിയ പെനാല്‍റ്റിയിലാണ് പുണെയുടെ ഗോള്‍. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ പിഴവുകൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

Alfaro left Roy rooted to the spot here!#LetsFootball #PUNKER https://t.co/eampXHZctX pic.twitter.com/oSUCjTEcSq

— Indian Super League (@IndSuperLeague) February 2, 2018

ഇഞ്ചുറി ടൈമിന്റെ മൂന്നാമത്തെ മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‍സ് ആരാധകരെ കോരിത്തരിപ്പിച്ച വിനീതിന്റെ ഗോള്‍.

A goal worthy enough to win any game! Well done, @ckvineeth!
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk

— Indian Super League (@IndSuperLeague) February 2, 2018

വിജയത്തോടെ 14 മൽസരങ്ങളിൽനിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. 13 മൽസരങ്ങളിൽനിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തുടരുന്നു.