LiveTV

Live

Sports

അഫ്ഗാനിസ്ഥാനെ കീഴടക്കി ആസ്ത്രേലിയ അണ്ടര്‍ -19 ലോകകപ്പ് ഫൈനലില്‍

അഫ്ഗാനിസ്ഥാനെ കീഴടക്കി ആസ്ത്രേലിയ അണ്ടര്‍ -19 ലോകകപ്പ് ഫൈനലില്‍
Summary
119 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഇക്രം അലി ഖില്ലിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.

അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി ആസ്ത്രേലിയ അണ്ടര്‍ -19 ലോകകപ്പിന്‍റെ കലാശപ്പോരാട്ടിന് അര്‍ഹരായി. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന രണ്ടാം സെമി പോരാട്ടത്തിലെ വിജയികളെ ആസ്ത്രേലിയ ഫൈനലില്‍ നേരിടും. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന് എല്ലാവരും പുറത്തായി. 119 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഇക്രം അലി ഖില്ലിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഓസീസിനായി ഓള്‍ റൌണ്ടര്‍ ജോനാഥന്‍ മെര്‍ലോ നാല് വിക്കറ്റ് വീഴ്ത്തി.

ജാക് എ‍ഡ്‍വേര്‍ഡിന്‍റെ 72 റണ്‍ കരുത്തില്‍ ഓസീസ് 75 പന്ത് ബാക്കിയിരിക്കെ വിജയം കൈപ്പിടിയിലൊതുക്കി.