LiveTV

Live

Sports

പാര്‍ത്ഥിവ് പട്ടേലിനെ ഇന്ന് തേടിയെത്തിയ അപൂര്‍വ റെക്കോര്‍ഡ്

പാര്‍ത്ഥിവ് പട്ടേലിനെ ഇന്ന് തേടിയെത്തിയ അപൂര്‍വ റെക്കോര്‍ഡ്
Summary
ഇന്ത്യന്‍ ടീമില്‍ പ്രകടന മികവിലെ സ്ഥിരതയുള്ള പ്രതിഭകളുടെ തള്ളിക്കയറ്റം കൊണ്ട് തഴയപ്പെട്ട താരമാണ് പാര്‍ത്ഥിവ് പട്ടേല്‍.

ഇന്ത്യന്‍ ടീമില്‍ പ്രകടന മികവിലെ സ്ഥിരതയുള്ള പ്രതിഭകളുടെ തള്ളിക്കയറ്റം കൊണ്ട് തഴയപ്പെട്ട താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചൂറിയനില്‍ ഇന്ത്യന്‍ ജഴ്‍സിയണിഞ്ഞ് പാര്‍ത്ഥിവ് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോള്‍ ഈ ഗുജറാത്തുകാരനെ തേടിയെത്തിയത് ഒരു അപൂര്‍വ നേട്ടമാണ്.

പാര്‍ത്ഥിവ് പട്ടേലിനെ ഇന്ന് തേടിയെത്തിയ അപൂര്‍വ റെക്കോര്‍ഡ്

പാര്‍ത്ഥിവ് ഏറ്റവും ഒടുവില്‍ ഏഷ്യക്ക് പുറത്ത് ഇന്ത്യന്‍ ജഴ്‍സി അണിയുമ്പോള്‍ നിലവിലെ ടീം ഇന്ത്യയിലെ ഒരംഗം പോലും അന്നത്തെ ടീമില്‍ ഉണ്ടായിരുന്നില്ല എന്നതാണ് കൌതുകകരം. 2004 ല്‍ സിഡ്നി ക്രിക്കറ്റ് മൈതാനത്താണ് അവസാനമായി ഏഷ്യക്ക് പുറത്ത് പാര്‍ത്ഥിവ് പട്ടേല്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്നത്. അന്ന് 19 വയസായിരുന്നു പാര്‍ത്ഥിവിന്റെ പ്രായം. നിലവിലെ നായകന്‍ വിരാട് കൊഹ്‍ലിയും കൂറ്റനടിക്കാരന്‍ രോഹിത് ശര്‍മയുമൊക്കെ അന്ന് കുട്ടികളായിരുന്നു. 2004 ന് ശേഷം 13 വര്‍ഷം കാത്തിരുന്ന ശേഷമാണ് പാര്‍ത്ഥിവ് വീണ്ടും ഇന്ത്യന്‍ ജഴ്‍സി അണിഞ്ഞ് ഏഷ്യക്ക് പുറത്ത് കളിക്കാന്‍ ഇറങ്ങുന്നത്. 2002 ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പാര്‍ത്ഥിവ് പട്ടേലിന് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 23 ടെസ്റ്റുകള്‍ മാത്രമാണ് കളിക്കാനായത്. 38 ഏകദിനങ്ങളും. ദിനേശ് കാര്‍ത്തിക്കും ധോണിയും വൃദ്ധിമാന്‍ സാഹയുമൊക്കെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പാര്‍ത്ഥിവ് പട്ടേലിനെ ഇത്രയും കാലം കാത്തിരിപ്പിന് വിട്ടുകൊടുക്കാന്‍ കാരണം. ഏതായാലും അപൂര്‍വ നേട്ടവുമായി പാര്‍ത്ഥിവ് പട്ടേല്‍ വീണ്ടും താരമാകുകയാണ്.