LiveTV

Live

Sports

തല്‍ക്കാലം പുറത്തുനിന്നുള്ളവരുടെ അഭിപ്രായം എടുക്കുന്നില്ലെന്ന് കൊഹ്‍ലി

തല്‍ക്കാലം പുറത്തുനിന്നുള്ളവരുടെ അഭിപ്രായം എടുക്കുന്നില്ലെന്ന് കൊഹ്‍ലി
Summary
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ അജന്‍‌ക്യ രഹാനെയെ ഉള്‍പ്പെടുത്താത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊഹ്‍ലിയുടെ ഈ പ്രതികരണം.

പുറത്തു നിന്നുളളവരുടെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ എടുക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ അജന്‍‌ക്യ രഹാനെയെ ഉള്‍പ്പെടുത്താത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊഹ്‍ലിയുടെ ഈ പ്രതികരണം.

തല്‍ക്കാലം പുറത്തുനിന്നുള്ളവരുടെ അഭിപ്രായം എടുക്കുന്നില്ലെന്ന് കൊഹ്‍ലി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ അജന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്താത്തതില്‍ മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടെസ്റ്റിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കൊഹ്‍ലി പ്രതികരണം നടത്തിയത്. പുറത്തു നിന്നുള്ളവരുടെ നിര്‍ദേശത്തിനും അഭിപ്രായത്തിനും അനുസരിച്ച് ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനാകില്ലെന്നായിരുന്നു കൊഹ്‍‌ലി പറഞ്ഞത്. പുറത്തു വരുന്ന പ്രതികരണങ്ങളെല്ലാം വളരെ തമാശയായി തോന്നുന്നു. ആദ്യ ടെസ്റ്റിന് മുമ്പ് രഹാനെയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു എല്ലാവരും അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ ടെസ്റ്റ് കഴിഞ്ഞതോടെ എല്ലാവരുടേയും അഭിപ്രായം മാറി. ഇപ്പോള്‍ രഹാനെയെ ഉള്‍പ്പെടുത്താന്‍ എല്ലാവരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള പുറത്തു നിന്നുള്ള പ്രതികരണങ്ങള്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ ആവശ്യമില്ലെന്ന് കൊഹ്‍ലി തുറന്നടിച്ചു.