LiveTV

Live

Sports

എറിഞ്ഞ പന്ത് ഉന്നംതെറ്റി ലങ്കന്‍ താരത്തിന്റെ പുറത്ത് കൊണ്ടപ്പോള്‍ കൊഹ്‍ലി ചെയ്തത്...

എറിഞ്ഞ പന്ത് ഉന്നംതെറ്റി ലങ്കന്‍ താരത്തിന്റെ പുറത്ത് കൊണ്ടപ്പോള്‍ കൊഹ്‍ലി ചെയ്തത്...
Summary
കളിക്കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ആരേക്കാളും ആക്രമണവീര്യം പുറത്തെടുക്കുന്ന താരമാണ്.

കളിക്കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ആരേക്കാളും ആക്രമണവീര്യം പുറത്തെടുക്കുന്ന താരമാണ്. ഇത് പലപ്പോഴും അഹങ്കാരമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ തന്റെ ഭാഗത്തു നിന്നൊരു പിഴവ് വന്നാല്‍ ക്ഷമ പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കൊഹ്‍ലി.

എറിഞ്ഞ പന്ത് ഉന്നംതെറ്റി ലങ്കന്‍ താരത്തിന്റെ പുറത്ത് കൊണ്ടപ്പോള്‍ കൊഹ്‍ലി ചെയ്തത്...

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ സംഭവമാണ് ഇതിന് ഉദാഹരണം. ആര്‍ അശ്വിന്റെ പന്തില്‍ ലങ്കന്‍ താരം ദിനേശ് ചണ്ഡിമലിന്റെ റണ്‍ ശ്രമം ഇന്ത്യന്‍ നായകന്‍ ഒരു അത്യുഗ്രന്‍ ഡൈവിലൂടെ തടയുന്നു. ഈ സമയം ചണ്ഡിമല്‍ ക്രീസിന് പുറത്തെത്തിയിരുന്നു. ഒരുനിമിഷം പോലും പാഴാക്കാതെ കൊഹ്‍ലി പന്ത് സാഹയിലേക്ക് എത്തിക്കാന്‍ എറിഞ്ഞു. എന്നാല്‍ കൊഹ്‍ലിയുടെ ഉന്നംപിഴച്ചു. നോണ്‍ സ്ട്രൈക്കര്‍ സദീര ഒഴിഞ്ഞുമാറുന്നതിന് മുമ്പ് പന്ത് ലങ്കന്‍ താരത്തിന്റെ പുറത്ത് കൊണ്ടു. ചെറുതല്ലാത്ത വേദനയുണ്ടാക്കിയെങ്കിലും സദീര ചിരിയോടെയാണ് കൊഹ്‍ലിയെ നോക്കിനിന്നത്. ഉടന്‍ തന്നെ കൊഹ്‍ലി സദീരയുടെ അടുത്തെത്തി മാപ്പ് പറയുകയും ചെയ്തു.