LiveTV

Live

Sports

ലിയോണിന്റെ പറക്കും ക്യാച്ച്... കണ്ണുതള്ളി ഇംഗ്ലീഷ് പട

ലിയോണിന്റെ പറക്കും ക്യാച്ച്... കണ്ണുതള്ളി ഇംഗ്ലീഷ് പട
Summary
ക്രിക്കറ്റില്‍ ഒരുകാലത്ത് സമഗ്രാധിപത്യത്തിന്റെ ചരിത്രം പറയാനുണ്ട് ആസ്ട്രേലിയയ്ക്ക്.

ക്രിക്കറ്റില്‍ ഒരുകാലത്ത് സമഗ്രാധിപത്യത്തിന്റെ ചരിത്രം പറയാനുണ്ട് ആസ്ട്രേലിയയ്ക്ക്. ഇടക്കാലത്ത് കൈമോശം വന്നുപോയ പ്രകടനമികവ് ചാടി പിടിക്കുകയാണ് കംഗാരുപ്പട. ഓസീസിന്റെ കൂടാരത്തില്‍ നല്ല ബോളര്‍മാര്‍ മാത്രമല്ല, മെയ്‍വഴക്കം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ഫീല്‍ഡിങ് പ്രതിഭകളുമുണ്ടെന്ന് ആഷസ് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്. അഡ്‍ലെയ്ഡ് ഓവലില്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് സ്‍പിന്നര്‍ നഥാന്‍ ലിയോണിന്റെ പറക്കും ക്യാച്ചിനാണ് കാണികള്‍ സാക്ഷികളായത്. ഇംഗ്ലീഷ് ബാറ്റ്സ്‍മാന്‍ മോയിന്‍ അലിയെ റിട്ടേണ്‍ ക്യാച്ചില്‍ പറന്നു പിടിക്കുന്ന ലിയോണാണ് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചത്. 49 ാം ഓവറിലായിരുന്നു അസാധ്യ ക്യാച്ച് പിറന്നത്. ലിയോണിന്റെ കറങ്ങി തിരിഞ്ഞ് വന്ന പന്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് അലി ചെത്തിയിടുമ്പോള്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല അത് തന്റെ അവസാനമാണെന്ന്. മുഴുനീളത്തില്‍ നോണ്‍ സ്ട്രൈക്കറിനുമപ്പുറത്തേക്ക് പറന്നുചാടിയ ലിയോണ്‍ ഒറ്റകൈയ്യില്‍ പന്ത് ഒതുക്കുന്നത് അവിശ്വസനീയതയോടെയാണ് അലി നോക്കി നിന്നത്.