LiveTV

Live

Sports

പ്രതികൂല കാലാവസ്ഥ; ഐ.എസ്.എല്‍ കൊച്ചിയിലെ മത്സരത്തിന് വില്ലനാകുന്നു

പ്രതികൂല കാലാവസ്ഥ; ഐ.എസ്.എല്‍ കൊച്ചിയിലെ മത്സരത്തിന് വില്ലനാകുന്നു
Summary
കായിക പ്രേമികള്‍ കൂടുതലുള്ള മലബാറില്‍ നിന്ന് പോലും തണുപ്പന്‍ പ്രതികരണമാണ്

സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ കൊച്ചിയിലെ ഐ.എസ്.എൽ മത്സരത്തിനും വില്ലനാകുന്നു. ഓൺലൈനിലും ടിക്കറ്റ് കൗണ്ടറിലും ഞായറാഴ്ചയായിട്ടും തിരക്ക് വളരെ കുറവാണ്. ഗ്യാലറിയിലെ ആരവമാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. കഴിഞ്ഞ രണ്ട് കളികളിലും ആവേശകരമായ പ്രതികരണമായിരുന്നു. ഓണ്‍ലൈനിലും ടിക്കറ്റ് കൌണ്ടറുകളിലും ആയിരങ്ങളാണ് ടിക്കറ്റ് കിട്ടാതെ മടങ്ങിയിരുന്നത്. എന്നാല്‍ ഇക്കുറി കാര്യങ്ങളത്രെ സുഖകരമല്ല.

കാരണം പ്രതികൂല കാലാവസ്ഥ തന്നെ. കായിക പ്രേമികള്‍ കൂടുതലുള്ള മലബാറില്‍ നിന്ന് പോലും തണുപ്പന്‍ പ്രതികരണമാണ്. അവധി ദിവസമായിട്ടും കച്ചവടക്കാര്‍ക്കും രക്ഷയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു ജില്ലയില്‍. അവസാന നിമിഷമെങ്കിലും ഗ്യാലറി നിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.