LiveTV

Live

Sports

ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി; പന്തിന്റെ പേരും പ്രത്യേകതകളും

ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി; പന്തിന്റെ പേരും പ്രത്യേകതകളും
Summary
മുമ്പ് ലോകകപ്പില്‍ ഉപയോഗിച്ച ടെല്‍സ്റ്റാര്‍ എന്ന പന്തിന്റെ പേര് തന്നെയാണ് 2018 ലോകകപ്പിലും നല്‍കിയിരിക്കുന്നത്.

2018 ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് അഡിഡാസ് പുറത്തിറക്കി. അര്‍ജന്റീനിയന്‍ താരവും ലോകത്തെ മികച്ച താരങ്ങളിലൊരാളുമായ ലയണല്‍ മെസിയാണ് പന്ത് പുറത്തിറക്കിയത്. മുമ്പ് ലോകകപ്പില്‍ ഉപയോഗിച്ച ടെല്‍സ്റ്റാര്‍ എന്ന പന്തിന്റെ പേര് തന്നെയാണ് 2018 ലോകകപ്പിലും നല്‍കിയിരിക്കുന്നത്.

ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി; പന്തിന്റെ പേരും പ്രത്യേകതകളും

1970 ല്‍ ടെല്‍സ്റ്റാര്‍ മുതലാണ് അഡിഡാസ് ലോകകപ്പിന് വേണ്ടി പ്രത്യേക ഫുട്ബോളുകള്‍ തയ്യാറാക്കിയത്. കറുപ്പിലും വെളുപ്പിലുമായി 32 പാനലുകളുമായി ഇറങ്ങിയ ടെല്‍സ്റ്റാര്‍ ഫുട്ബോള്‍ ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി. പിന്നീട് ടെല്‍സ്റ്റാര്‍ ‍ഡുര്‍ലാസ്റ്റ്, ടാങ്കോ ടുര്‍ലാസ്റ്റ്, ടാങ്കോ എസ്പാന, ട്രൈകളര്‍, ഫീവര്‍നോവ, ടീംഗീസ്റ്റ്, ജബുലാനി, തുടങ്ങി നിരവധി പന്തുകള്‍ ലോകകപ്പിനായി അഡിഡാസ് പുറത്തിറക്കി. ഒടുവില്‍ കഴിഞ്ഞ ലോകകപ്പില്‍ ബ്രസൂക്കയും. ഇപ്പോഴിതാ ആദ്യമവതരിപ്പിച്ച ടെല്‍സ്റ്റാര്‍ വീണ്ടുമെത്തുകയാണ്.

ഇത്തവണ പ്രത്യേകതകളൊരുപാടുണ്ട്. ആദ്യ പന്ത് പുറത്തിറങ്ങിയിട്ട് അമ്പത് വര്‍ഷത്തോളമാകുന്നു എന്നതാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് പുതിയ സാങ്കേതിക സംവിധാനങ്ങളും തങ്ങളുടെ ക്ലാസിക്കല്‍ ഡിസൈനില്‍ അഡിഡാസ് ഒരുക്കിയിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള പന്തില്‍ എന്‍എഫ്സി ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സ്മാർട്ട് ഫോണുകളിലും സദൃശ്യ ഉപകരണങ്ങളിലും റേഡിയോ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് എന്‍എഫ്സി. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പന്ത് പുറത്തിറക്കിയത്. സിദാന്‍, സാവി അലോണ്‍സൊ, പെഡോള്‍സ്കി, കക്ക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അല്‍വാര മൊറാട്ട, ടോണി ക്രൂസ്, മാറ്റ് ഹമ്മേഴ്സ് എന്നിവര്‍ പന്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കാളികളായി.