LiveTV

Live

Sports

നാലു വയസുകാരി മകള്‍ക്കൊപ്പം ഗംഭീറിന്റെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍

നാലു വയസുകാരി മകള്‍ക്കൊപ്പം ഗംഭീറിന്റെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍
Summary
ഫോം മങ്ങിയതിനെ തുടര്‍ന്ന് കുറച്ച് കാലമാണ് ഗംഭീര്‍ ടീം ഇന്ത്യക്ക് പുറത്താണ്.

ടീം ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഗൌതം ഗംഭീര്‍. 2011 ലെ ലോകകപ്പ് ഹീറോ. ഫോം മങ്ങിയതിനെ തുടര്‍ന്ന് കുറച്ച് കാലമാണ് ഗംഭീര്‍ ടീം ഇന്ത്യക്ക് പുറത്താണ്. രാജ്യം അംഗീകരിച്ച ക്രിക്കറ്റ് താരമാണെങ്കിലും മകളുടെ അച്ഛന്‍ എന്ന സ്ഥാനം ഗംഭീര്‍ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് താരത്തിന്റെ ഏറ്റവും പുതിയ ട്വീറ്റ്.

നാലു വയസുകാരി മകള്‍ക്കൊപ്പം ഗംഭീറിന്റെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍

നാലു വയസുകാരി മകള്‍ അസീനിനൊപ്പമുള്ള ഒരു വീഡിയോയാണ് ഗംഭീര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. അസീനിന്റെ സ്കൂളില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കെതിരെ മകള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഗംഭീറാണ് വീഡിയോയില്‍. ലോകോത്തര പേസര്‍മാരെയും സ്‍പിന്നര്‍മാരെയും അനായാസം അതിര്‍ത്തിക്ക് പുറത്തേക്ക് അടിച്ചുപായിച്ചിട്ടുള്ള ഗംഭീറിന്റെ കരിയറില്‍ ഏറ്റവും സമ്മര്‍ദമുള്ള കളിയായിരുന്നു മകളുടെ സ്കൂളിലേത്. ''മകളുടെ സ്കൂളില്‍ അവളുടെ പന്ത് നേരിടേണ്ടി വരിക എന്നത് വന്‍ സമ്മര്‍ദമാണുണ്ടാക്കിയത്. പപ്പക്കെതിരെ ഓഫ് സ്റ്റംപിന് പുറത്താണ് പന്ത് എറിയേണ്ടതെന്ന് അവള്‍ക്ക് അറിയാം'' - ഈ വാചകങ്ങള്‍ക്കൊപ്പമായിരുന്നു ട്വീറ്റ്. ഏതായാലും ഗംഭീറിന്റെ ട്വീറ്റ് നവമാധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു.