LiveTV

Live

Sports

അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി ഇമാം അലി

അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി ഇമാം അലി
Summary
ഏകദിനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി പേസര്‍ ഹസന്‍ അലി വ്യക്തമാക്കി. 24 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഇരകളെ കണ്ടെത്തിയത്

മുന്‍ പാകിസ്താന്‍ നായകനും ഇപ്പോഴത്തെ സെലക്ടറുമായ ഇന്‍സമാം - ഉള്‍-ഹഖിന്‍റെ മരുമകന്‍ ഇമാം - ഉള്‍-ഹഖിന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏകദിന ശതകം, ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഇമാമിന്‍റെ റെക്കോഡ് പ്രകടനം. ഏകദിനത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ ശതകം കുറിക്കുന്ന രണ്ടാമത്തെ പാകിസ്താന്‍ താരമാണ് ഇമാം. 125 പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളുടെയും അഞ്ച് ബൌണ്ടറികളുടെയും സഹായത്തോടെയായിരുന്നു ഇമാം നൂറ് തികച്ചത്. 89 റണ്‍സിലെത്തി നില്‍ക്കെ ലഹിരു ഗമേഗിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‍വെല്ല ഇമാമിനെ പിടികൂടിയെങ്കിലും ആക്ഷന്‍ റീപ്ലേയില്‍ പന്ത് നിലത്ത് മുട്ടിയതായി കണ്ടതിനെ തുടര്‍ന്ന് ടെലിവിഷന്‍ അമ്പയര്‍ തിരിച്ചു വിളിക്കുകയായിരുന്നു.

അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി ഇമാം അലി

നേരത്തെ ഏകദിനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി പേസര്‍ ഹസന്‍ അലി വ്യക്തമാക്കി. 24 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഇരകളെ കണ്ടെത്തിയത്. 27 മത്സരങ്ങളില്‍ നിന്നും അമ്പതിലേക്ക് കുതിച്ച വഖാര്‍ യൂനിസിന്‍റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.