LiveTV

Live

Sports

ക്യാച്ച്, റണ്ണൗട്ട്... എന്നിട്ടും പുറത്താകാതെ പാണ്ഡ്യെ

ക്യാച്ച്, റണ്ണൗട്ട്... എന്നിട്ടും പുറത്താകാതെ പാണ്ഡ്യെ
Summary
മഴയും നോബോളും റണ്ണൗട്ടും തിരിച്ചു വിളിക്കലും ക്യാച്ചുമെല്ലാം ചേര്‍ന്നതായിരുന്നു ഈ ഓവറിലെ നാലാം പന്ത്.

ഇന്ത്യന്‍ ബാറ്റിംങിന്റെ നാല്‍പ്പത്തിയെട്ടാം ഓവര്‍ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. മഴയും നോബോളും റണ്ണൗട്ടും തിരിച്ചു വിളിക്കലുമെല്ലാം ചേര്‍ന്നതായിരുന്നു ഈ ഓവറിലെ നാലാം പന്ത്. ഐസിസി നിയമത്തിലെ 27.7 സെക്ഷന്‍ ഉദ്ധരിച്ചാണ് അമ്പയര്‍മാര്‍ അന്തിമതീരുമാനമെടുത്തത്.

ക്യാച്ച്, റണ്ണൗട്ട്... എന്നിട്ടും പുറത്താകാതെ പാണ്ഡ്യെ

റിച്ചാഡ്‌സന്റെ ഫുള്‍ ടോസ് പാണ്ഡ്യ ആഞ്ഞടിച്ചെങ്കിലും കവറില്‍ സ്മിത്തിന്റെ കൈകളിലൊതുങ്ങി. പന്തിന്റെ ഉയരം കണക്കിലെടുത്ത് അമ്പയര്‍ നോ ബോള്‍ വിളിച്ചെങ്കിലും ഇത് അറിയാതെ പാണ്ഡ്യ പവലിയിനിലേക്ക് ഓടുകയും ചെയ്തു. അപകടം മണത്ത സ്മിത്ത് റിച്ചാഡ്‌സന് പന്തെറിഞ്ഞു കൊടുത്ത് പാണ്ഡ്യയെ റണ്ണൗട്ടാക്കി. ഇതേ സമയം തന്നെ മഴമൂലം അമ്പയര്‍മാര്‍ കളി നിര്‍ത്തിവെക്കുകയും ചെയ്തു.

പന്ത് ഡെഡ് ബോളാകുന്നതിന് മുമ്പ് തന്നെ പാണ്ഡ്യ റണ്ണൗട്ടായെന്ന വാദത്തില്‍ സ്മിത്ത് അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍മാര്‍ പാണ്ഡ്യക്ക് അനുകൂലമായാണ് തീരുമാനമെടുത്തത്. ഐസിസി നിയമത്തിലെ 27ആം വകുപ്പിലെ ഏഴാം ഉപവകുപ്പാണ് പാണ്ഡ്യയുടെ രക്ഷക്കെത്തിയത്. ഈ വകുപ്പ് പ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടാണെന്ന തെറ്റിദ്ധാരണയില്‍ പവലിയനിലേക്ക് പോയാല്‍ തിരിച്ചുവിളിക്കാന്‍ കഴിയും.

റിച്ചാഡ്‌സണ്‍ എറിഞ്ഞ പന്ത് ഉയരത്തിന്റെ കാര്യത്തില്‍ പരിധി വിടുന്നുണ്ടോ എന്ന് ടിവി അമ്പയറിനോട് ചോദിച്ച് ഫീല്‍ഡ് അമ്പയര്‍മാര്‍ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. നോ ബോളില്‍ റണ്ണൗട്ട് അനുവദനീയമാണെങ്കിലും പാണ്ഡെയുടെ സംഭവത്തില്‍ അനുവദിക്കപ്പെട്ടില്ല. റിച്ചാഡ്‌സന്റെ പന്ത് നോ ബോളാണെന്ന കാര്യത്തില്‍ ആദ്യം തന്നെ അമ്പയര്‍മാര്‍ തിരുമാനമെടുത്തു. അതിന് ശേഷമാണ് നോബോളാണെന്ന് അറിയാതെ ബാറ്റ്‌സ്മാന്‍ പവലിയനിലേക്ക് ഓടിയത്. തെറ്റിദ്ധാരണയില്‍ ബാറ്റ്‌സ്മാന്‍ പോകുകയാണെന്ന് മനസിലാക്കി അമ്പയര്‍മാര്‍ ഇടപെടാന്‍ തീരുമാനിച്ചതോടെ പിന്നീട് നടന്ന റണ്ണൗട്ട് കണക്കാക്കാതിരിക്കുകയായിരുന്നു.

ക്രിക്കറ്റ് നിയമത്തിലെ 27.7 വകുപ്പിന്റെ സഹായത്തില്‍ ക്രീസിലെത്തിയെങ്കിലും പാണ്ഡ്യെക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനായില്ല. റിച്ചാഡ്‌സണ്‍ എറിഞ്ഞ അമ്പതാം ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി പാണ്ഡ്യെ പുറത്തായി. 26 പന്തില്‍ രണ്ട് ഫോറുകളുടെ അകമ്പടിയില്‍ 20 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.