LiveTV

Live

Sports

കൊല്‍ക്കത്ത ഏകദിനത്തിന് മുമ്പ് ധോണി തോക്കെടുത്തു

കൊല്‍ക്കത്ത ഏകദിനത്തിന് മുമ്പ് ധോണി തോക്കെടുത്തു
Summary
ശ്വാസം നിലച്ചുപോകുന്ന കൃത്യതയാണ് ധോണിക്കെന്നാണ് കൊല്‍ക്കത്ത പൊലീസ് തന്നെ പറഞ്ഞത് ...

വിക്കറ്റ് കീപ്പിംങിലും ബാറ്റിംങിലും നായകസ്ഥാനത്തും മാത്രമല്ല ക്രിക്കറ്റിന് പുറത്തും അവസരം കിട്ടിയാല്‍ ധോണി വെറുതെ കളയാറില്ല. അത്തരമൊരു അവസരമാണ് രണ്ടാം ഏകദിനത്തിന് മുമ്പ് കൊല്‍ക്കത്ത പൊലീസ് മഹേന്ദ്ര സിംങ് ധോണിക്ക് മുന്നിലേക്ക് നീട്ടിയത്. കിട്ടിയ അവസരം കൊല്‍ക്കത്ത പൊലീസ് ഷൂട്ടിംങ് റേജില്‍ ധോണി ശരിക്ക് ഉപയോഗിക്കുകയും ചെയ്തു.

ധോണിയുടെ ഷൂട്ടിംങ് പ്രകടനത്തിന്റെ ചിത്രം കൊല്‍ക്കത്ത പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന് പിന്നാലെ ധോണിയുടെ ഷൂട്ടിംങ് വീഡിയോയും അവര്‍ തന്നെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ശ്വാസം നിലച്ചുപോകുന്ന കൃത്യതയാണ് ധോണിയുടെ ഷൂട്ടിംങിനെന്നാണ് കൊല്‍ക്കത്ത പൊലീസ് തന്നെ പറയുന്നത്. 36കാരനായ ധോണിയുടെ ബൈക്ക് പ്രേമവും പ്രസിദ്ധമാണ്.

ബുധനാഴ്ച്ചയാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് ധോണിയുടെ പേര് ബിസിസിഐ ശുപാര്‍ശ ചെയ്തത്. ക്രിക്കറ്റിനായി ധോണി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പത്മഭൂഷണ്‍ നല്‍കണമെന്നാണ് ബിസിസിഐ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്. ധോണിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ രണ്ട് ലോക കിരീടങ്ങള്‍ നേടിയിരുന്നു.