LiveTV

Live

Sports

ബംഗ്ലാദേശിനെതിരെ രണ്ടു മണിക്കൂര്‍ ബാറ്റ് ചെയ്ത ഓസീസ് താരത്തിന് നഷ്ടമായത് 4.5 കിലോ ശരീരഭാരം

ബംഗ്ലാദേശിനെതിരെ രണ്ടു മണിക്കൂര്‍ ബാറ്റ് ചെയ്ത ഓസീസ് താരത്തിന് നഷ്ടമായത് 4.5 കിലോ ശരീരഭാരം
Summary
പൊണ്ണത്തടി കുറയ്ക്കാനും ആരോഗ്യമുള്ള ശരീരത്തിനായും ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്.

പൊണ്ണത്തടി കുറയ്ക്കാനും ആരോഗ്യമുള്ള ശരീരത്തിനായും ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. വീടിനുള്ളില്‍ തന്നെ എളുപ്പമാര്‍ഗം തേടുന്നവരും കുറവല്ല. ശരീരഭാരം കുറയ്ക്കാനായി യോഗ അഭ്യസിക്കുന്നവരും നിരവധിയാണ്. ഇവരെയൊക്കെ അത്ഭുതപ്പെടുത്തുകയാണ് ആസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോംബിന്റെ അനുഭവം.

ബംഗ്ലാദേശിനെതിരെ രണ്ടു മണിക്കൂര്‍ ബാറ്റ് ചെയ്ത ഓസീസ് താരത്തിന് നഷ്ടമായത് 4.5 കിലോ ശരീരഭാരം

വെറും രണ്ടു മണിക്കൂര്‍ കൊണ്ട് നാലര കിലോഗ്രാം തൂക്കമാണ് പീറ്റര്‍ കുറച്ചത്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ബാറ്റ് ചെയ്ത പീറ്ററിന്റെ ശരീരഭാരമാണ് വിചിത്രമെന്ന് പറയാവുന്ന രീതിയില്‍ കുറഞ്ഞത്. കടുത്ത ചൂടിനോടും നിര്‍ജലീകരണത്തോടും പടവെട്ടി ഓസീസിന് വേണ്ടി പീറ്റര്‍ അടിച്ചെടുത്തത് 82 റണ്‍സാണ്. ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ കളിക്കാനിറങ്ങുന്ന വിദേശതാരങ്ങള്‍ ചൂടിനോട് പൊരുതുന്നത് അത്ര വലിയ പുതുമയൊന്നുമില്ല. എന്നാല്‍ പീറ്ററിന്റെ കേസില്‍ വിചിത്രമായ ഒന്നാണ് സംഭവിച്ചത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 305 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് പിന്തുടരാന്‍ ഇറങ്ങിയ പീറ്ററിന് അസഹനീയമായ അന്തരീക്ഷതാപത്തെയാണ് നേരിടേണ്ടിവന്നത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനോടേറ്റ കനത്ത തോല്‍വിയും പരമ്പര കൈവിടാതിരിക്കാനുള്ള കഠിനശ്രമവുമാണ് പീറ്ററിനെ തിളച്ചുമറിയുന്ന ചൂടിലും ബാറ്റേന്താന്‍ നിര്‍ബന്ധിതനാക്കിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കിയായിരുന്നു പീറ്ററിന്റെ പോരാട്ടം. എന്നാല്‍ ഇതിന്റെ ഫലം ശരീരഭാരത്തിലുണ്ടായ നാലര കിലോഗ്രാമിന്റെ കുറവായിരുന്നു. പെട്ടെന്ന് തന്നെ ക്ഷീണിതനായ പീറ്റര്‍ അടിക്കടി ഡ്രിങ്ക്സ് ബ്രേക്ക് എടുക്കുന്നതും കാണാമായിരുന്നു.