LiveTV

Live

Sports

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും നൈജീരിയക്കും ജയം

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും നൈജീരിയക്കും ജയം
Summary
ചെക്ക് റിപ്പബ്ലിക്കിനെതിരെ ജര്‍മനിക്ക് ജയം. കാമറൂണിനെ തോല്‍പ്പിച്ച് നൈജീരിയ

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജര്‍മനിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ ജയം.

യോഗ്യതാമത്സരത്തില്‍ നിര്‍ണ്ണായകമുന്നേറ്റം നടത്തിയ ജര്‍മ്മനിക്ക് വേണ്ടി 88ആം മിനുട്ടില്‍ മാറ്റ്‌സ് ഹമ്മല്‍സാണ് വിജയഗോള്‍ നേടിയത്.

അതേസമയം ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ആഫ്രിക്കന്‍ റീജ്യണില്‍ കാമറൂണിനെതിരെ നൈജീരിയ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയിച്ചു. 29ാം മിനിറ്റില്‍ ഇഗാലോ ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി മുമ്പ് തന്നെ മോസസ് രണ്ടാം ഗോള്‍ നേടി.