LiveTV

Live

Sports

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി
Summary
ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി

ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി.വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. വിലക്ക് നീക്കാനാകില്ലെന്നും താരത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നുമുള്ള ബിസിസിഐ വാദം തള്ളിയാണ് വിലക്ക് റദ്ദ് ചെയ്തു കൊണ്ട് കോടതി ഉത്തരവിട്ടത്. അന്വേഷണ ഏജന്‍സിക്ക് ശ്രീശാന്തിനെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്നും ബിസിസിഐ ഉത്തരവിട്ടത് ഗൌരവതരമായ രീതിയിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രീശാന്തിന് വിധി സഹായയകരമാകുമെന്നാണ് പ്രതീക്ഷ.

ഐപി എല്‍ ആറാം സീസണില്‍ ഒത്തുകളിവിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബിസിസിഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു. തനിക്ക് വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ ഹരജി.