LiveTV

Live

Sports

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍
Summary
സെമിയില്‍ കടക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്

ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂസില‍ന്‍ഡിനെ 87 റണ്‍സിന് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്. എട്ട് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേക്ക് ബാളാണ് കളിയിലെ താരം. ആധികാരിക ജയത്തോടെയാണ് ആതിഥേയര്‍ ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ സെമിഫൈനലിസ്റ്റുകളായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ ആന്‍ഡ്രൂ ഹെയ്‍ല്‍സും രണ്ടാമനായിറങ്ങിയ ജോ റൂട്ടും മികച്ച ബാറ്റിംഗാണ് കാഴ്ച്ച വെച്ചത്. ഹെയില്‍സ് 56ഉം റൂട്ട് 64 റണ്‍സും നേടി. ആറാമനായെത്തിയ ജോസ് ബട്ട്ലറും കൂടി ആഞ്ഞടിച്ചതോടെ ടീം സ്കോര്‍ 310 ലെത്തി.

ബട്ട്ലര്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. 311 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് കെയിന്‍ വില്യംസണ്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര കൈവിട്ടത് തിരിച്ചടിയായി. വില്യംസണ്‍ 87 റണ്‍സ് നേടി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ കിവീസിന് വിക്കറ്റുകള്‍ നഷ്ടമായി. 44.3 ഓവറില്‍ 223 റണ്‍സിന് കിവീസിന്റെ ഇന്നിംഗ്ല്സ് അവസാനിച്ചു. ഇംഗ്ലണ്ടിന് 87 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് നേടിയ ലിയാം പ്ലംഗറ്റും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേക്ക് ബാളുമാണ് കിവീസിനെ തകര്‍ത്തത്

ബാളാണ് കളിയിലെ താരം. രണ്ട് വിജയങ്ങളോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ കടക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു.