LiveTV

Live

Sports

സഞ്ജുവിന് കന്നി സെഞ്ച്വറി; ഡല്‍ഹിക്ക് കൂറ്റന്‍ സ്‍കോര്‍

സഞ്ജുവിന് കന്നി സെഞ്ച്വറി; ഡല്‍ഹിക്ക് കൂറ്റന്‍ സ്‍കോര്‍
Summary
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റൈസിങ് പൂനെ സൂപ്പര്‍ജെയിന്റ്സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കൂറ്റന്‍ സ്‍കോര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റൈസിങ് പൂനെ സൂപ്പര്‍ജെയിന്റ്സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കൂറ്റന്‍ സ്‍കോര്‍. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഡെവിള്‍സ് അടിച്ചുകൂട്ടിയത്.

സഞ്ജുവിന് കന്നി സെഞ്ച്വറി; ഡല്‍ഹിക്ക് കൂറ്റന്‍ സ്‍കോര്‍

മലയാളി താരം സഞ്ജു വി സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് തുടക്കത്തിലെ പതറിച്ചക്ക് ശേഷം ഡെവിള്‍സ് പൂനെയുടെ തട്ടകത്തില്‍ താണ്ഡവമാടിയത്. 63 പന്തുകള്‍ നേരിട്ട സഞ്ജു അഞ്ച് സിക്സറിന്റെയും എട്ടു ബൌണ്ടറികളുടെയും അകമ്പടിയോടെയാണ് ശതകത്തിലെത്തിയത്. പൂനെയുടെ സ്വന്തം മണ്ണില്‍ തന്റെ കന്നി ട്വന്റി 20 സെഞ്ച്വറി തികച്ച് സഞ്ജു ഈ ഐപിഎല്‍ സീസണില്‍ കരുത്തറിയിച്ചു. പൂനെയുടെ സ്‍പിന്നര്‍ സാംബയെ ഗാലറിയിലേക്ക് പറത്തിയായിരുന്നു സഞ്ജു സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത പന്തില്‍ സഞ്ജുവിന്റെ വിക്കറ്റിളക്കി സാംബ പൂനെയ്ക്ക് ചെറിയൊരു ആശ്വാസം പകര്‍ന്നു.

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മോറിസും ആക്രമണ ബാറ്റിങ് പുറത്തെടുത്തതോടെ അവസാന പന്തുകളില്‍ റണ്‍മഴ പെയ്തു. അവസാന രണ്ടോവറില്‍ പിറന്നത് 45 റണ്‍സായിരുന്നു. 9 പന്തില്‍ നിന്നും മൂന്നു സിക്സറിന്റെയും നാലു ബൌണ്ടറികളുടെയും അകമ്പടിയോടെ മോറിസ് അടിച്ചുകൂട്ടിയ 38 റണ്‍സാണ് ഡെവിള്‍സിന്റെ ടോട്ടല്‍ 200 കടത്തിയത്. നേരത്തെ, ഓപ്പണര്‍ ടാരെയെ പൂജ്യനാക്കി മടക്കി ചഹര്‍ പൂനെയുടെ ആത്മവിശ്വാസം കൂട്ടിയെങ്കിലും ബില്ലിങ്സും സഞ്ജുവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 69 റണ്‍സും മൂന്നാം വിക്കറ്റില്‍ പാന്റിനൊപ്പം സഞ്ജുവുണ്ടാക്കിയ 53 റണ്‍സിന്റെ കൂട്ടുകെട്ടും ഡെവിള്‍സിനെ സുരക്ഷിതമായ നിലയിലേക്ക് നയിക്കുകയായിരുന്നു.