LiveTV

Live

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‍സനല്‍ - ചെല്‍സി പോരാട്ടം ഇന്ന്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‍സനല്‍ - ചെല്‍സി പോരാട്ടം ഇന്ന്
Summary
ഈ സീസണില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ചെല്‍സിക്കും മൂന്നാം സ്ഥാനത്തുള്ള ആഴ്‍സണലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ക്ക് മത്സരം. ചെല്‍സി, ആഴ്‍സണലിനെ നേരിടും. ലിവര്‍പൂളിന് ഹള്‍സിറ്റിയാണ് എതിരാളി. ടോട്ടനത്തിനും ഇന്നും മത്സരമുണ്ട്.

ഈ സീസണില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ചെല്‍സിക്കും മൂന്നാം സ്ഥാനത്തുള്ള ആഴ്‍സണലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 23 കളികളില്‍ നിന്ന് 56 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ചെല്‍സിക്ക് തോല്‍വി വഴങ്ങാനാകില്ല. മറുവശത്ത് മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ആഴ്‍സണല്‍ ജയത്തോടെ രണ്ടാമതെത്താനാകും ശ്രമിക്കുക. ചെല്‍സി തട്ടകമായ സ്റ്റാഫോര്‍ഡ് ബ്രിഡ്ജിലാണ് മത്സരം.

ശക്തരായ ലിവര്‍പൂളിന് ഹള്‍സിറ്റിയാണ് എതിരാളി. മാഞ്ചസ്റ്റര്‍യുണൈറ്റഡിനെ സമനിലയില്‍ തളച്ചാണ് ഹള്‍സിറ്റി എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയോട് സമനില വഴങ്ങിയാണ് ലിവര്‍പൂള്‍ എത്തുന്നത്. നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിന് തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം. ഈ സീസണില്‍ ഏറ്റവും കുറവ് തോല്‍വി വഴങ്ങിയ ടീമാണ് ടോട്ടനം. 15 ആമതുള്ള മിഡില്‍സ്ബ്രോയ്ക്കെതിരെ അനായാസ ജയം തേടാനാകുമെന്നാണ് ടോട്ടനത്തിന്റെ പ്രതീക്ഷ. പരിക്കിനെ തുടര്‍ന്ന് ലെഫ്റ്റ്ബാക്ക് ഡാനി റോസ് ടോട്ടനം നിരയില്‍ കളിച്ചേക്കില്ല.

ഏത് ടീമിനെയും അട്ടിമറിക്കാന്‍ കരുത്തരാണ് ബേണ്‍മൌത്തിനെതിരെ ഇറങ്ങുന്ന എവര്‍ട്ടണ്‍. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പിറകില്‍ ഏഴാമതാണ് എവര്‍ട്ടണ്‍. മറ്റു മത്സരങ്ങളില്‍ സതാംപ്ടണ്‍ വെസ്റ്റ് ഹാമിനെയും ക്രിസ്റ്റല്‍ പാലസിനെയും നേരിടും. സ്റ്റോക്സിറ്റിക്ക് വെസ്റ്റ്ബ്രോംവിച്ചാണ് എതിരാളി.