LiveTV

Live

Sports

സന്തോഷവും നിരാശയും പങ്കുവെച്ച് താരങ്ങള്‍

സന്തോഷവും നിരാശയും പങ്കുവെച്ച് താരങ്ങള്‍
Summary
പരാജയത്തില്‍ സങ്കടമുണ്ടെങ്കിലും പെനാല്‍ട്ടി ഷൂട്ടൌട്ടിലാണ് മത്സരം കൈവിട്ടതെന്നതില്‍ ആശ്വാസം കൊള്ളുകയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍.

പരാജയത്തില്‍ സങ്കടമുണ്ടെങ്കിലും പെനാല്‍ട്ടി ഷൂട്ടൌട്ടിലാണ് മത്സരം കൈവിട്ടതെന്നതില്‍ ആശ്വാസം കൊള്ളുകയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. അതേസമയം രണ്ടാമതും ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ മറികടക്കാനായതിന്‍റെ ആവേശത്തിലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പികള്‍.

കൊല്‍ക്കത്തയ്ക്കുവേണ്ടി പെനാല്‍ട്ടി നഷ്ടമാക്കിയ കൊച്ചിയുടെ ഹ്യൂമേട്ടന്‍ കൊല്‍ക്കത്തയുടെ ദുരന്തനായകനാകുമോയെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം തുണച്ചു. പ്രതീക്ഷയേറിയെങ്കിലും ഷൂട്ടൌട്ട് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണെന്ന് ബ്ലാസ്റ്റേഴ്സ് ഗോളി ഗ്രഹാം സ്റ്റാക്ക്. കളിച്ച് രണ്ട് ഫൈനലും കൊല്‍ക്കത്തയോട് തേല്‍ക്കേണ്ടി വന്ന നിരാശമറച്ചുവക്കാത ഹെങ്ബര്‍ട്ട്. ഗോളടിച്ചിട്ടും വിജയിക്കാനാവാത്തതിന്‍റെ നിരാശയിലായാണ് മലയാളി താരം റാഫി.

ടീം എഫേര്‍ട്ടിന്‍റെ വിജയമായാണ് മാര്‍ക്യു താരം പോസ്റ്റിഗ നേട്ടത്തെ വിലയിരുത്തിയത്. ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെ എത്തിച്ചിട്ടും കപ്പെടുക്കാനാവാതെ പോയതിന്‍റെ സങ്കടത്തില്‍ പ്രതികരിക്കാതെ വിനീതും ആരോണ്‍ ഹ്യൂസുമെല്ലാം. ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈമെന്ന മുഖഭാവത്തില്‍ കോപ്പലും സഹതാരങ്ങളും മടങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ ബസ്സില്‍ ആഘോഷത്തിന് തുടക്കമായി കഴിഞ്ഞു.