LiveTV

Live

Sports

ആദ്യ എല്‍ക്ലാസിക്കോ ഇന്ന്

ആദ്യ എല്‍ക്ലാസിക്കോ ഇന്ന്
Summary
ബാഴ്സലോണ, റയല്‍ മാഡ്രിഡിനെ നേരിടുന്നത് സ്വന്തം തട്ടകത്തിലാണ്. ഇന്ത്യന്‍ സമയം രാത്രി 8.45 നാണ് മത്സരം.
ആദ്യ എല്‍ക്ലാസിക്കോ ഇന്ന്

സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം ഇന്ന്. ബാഴ്സലോണ, റയല്‍ മാഡ്രിഡിനെ നേരിടുന്നത് സ്വന്തം തട്ടകത്തിലാണ്. ഇന്ത്യന്‍ സമയം രാത്രി 8.45 നാണ് മത്സരം.

സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ടീമുകളാണ് റയല്‍ മാഡ്രിഡും ബാഴ്സലോണയും. ലയണല്‍ മെസി- നെയ്മര്‍- ലൂയി സുവാരസ് ത്രയത്തിന്റെ കരുത്തില്‍ ബാഴ്സലോണ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- കരീം ബെന്‍സേമ, ഗരത് ബെയില്‍ എന്നിവര്‍ റയല്‍ പക്ഷത്ത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. പത്ത് ജയവും മൂന്ന് സമനിലയും റയലിന് തിളക്കം കൂട്ടുന്നു. ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമാണ് റയല്‍.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ. എട്ട് കളികള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയിലായി. രണ്ടെണ്ണത്തില്‍ കീഴടങ്ങി. ന്യൂ ക്യാപില്‍ സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ബാഴ്സ. അവസാന 13 എല്‍ ക്ലാസിക്കോകളില്‍ സ്വന്തം മൈതാനത്ത് ബാഴ്സ പരാജയപ്പെട്ടത് മൂന്നെണ്ണത്തില്‍ മാത്രം. ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയലിനെ കീഴടക്കിയാല്‍ ബാഴ്സയുടെ അന്‍പതാം വിജയമാകും. എന്നാല്‍ അവസാനം കളിച്ച ഒമ്പത് പോരാട്ടങ്ങളില്‍ അഞ്ചിലും ജയിച്ചത് റയലായിരുന്നു.