LiveTV

Live

Sports

കേരള ബ്ലാസ്റ്റേഴ്‍സിന് സമനില

കേരള ബ്ലാസ്റ്റേഴ്‍സിന് സമനില
Summary
പുനെ സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‍സുമായി ഒരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് സമനില. പുനെ സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‍സുമായി ഒരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞത്. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണിത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ സെന്‍ണ്ടര്‍ ബാക്ക് സെഡ്രിക്ക ഹംബര്‍ട്ടിലൂടെയാണ് കേരളം ലീഡ് നേടിയത്.

68ാം മിനിറ്റില്‍ സിസോക്കോയിലൂടെ സമനില ഗോള്‍ പൂണെ എഫ്‌സി പോസ്റ്റിലെത്തിച്ചു.മത്സരത്തിന്റെ അവസാന പത്തു മിനിറ്റില്‍ പതിവു പോലെ മുന്നേറ്റങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിയില്ല.