LiveTV

Live

Sports

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവിന് സ്വര്‍ണം

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവിന് സ്വര്‍ണം
Summary
ആദ്യ ദിനം ഒരു സ്വര്‍ണവും ഒരു വെള്ളിയുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം ഒരു സ്വര്‍ണവും ഒരു വെള്ളിയുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെള്ളിയും സ്വന്തമാക്കി.

.50 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലില്‍ ഇന്ത്യയുടെ വൃദ്ധാവന്‍ ഖാഢെ സെമിയില്‍ കടന്നു. ഇതേയിനത്തില്‍ മലയാളി താരം സജന്‍ പ്രകാശ് പുറത്തായി. ബോക്സിങില്‍ മനോജ് കുമാറും സ്കാഷില്‍ ജോഷ്ന ചിന്നപ്പയും ഇന്ന് ഇറങ്ങും. 23 മത്സരങ്ങളാണ് ഇന്നുള്ളത്.