LiveTV

Live

Sports

കൊഹ്‍ലിക്ക് ഇരട്ട ശതകം, സാഹക്ക് ശതകം

കൊഹ്‍ലിക്ക് ഇരട്ട ശതകം, സാഹക്ക് ശതകം
Summary
239 പന്തുകളില്‍ നിന്നുമാണ് ടെസ്റ്റ് കരിയറിലെ നാലാം ഇരട്ട ശതകത്തിലേക്ക് കൊഹ്‍ലി കുതിച്ചത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ആറിന് 687 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഇരട്ട ശതകത്തോടെ നായകന്‍ കൊഹ്‍ലിയും ശതകത്തോടെ വൃദ്ധിമാന്‍ സാഹയുമാണ് കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയത്, 239 പന്തുകളില്‍ നിന്നുമാണ് കരിയറിലെ നാലാം ഇരട്ട ശതകത്തിലേക്ക് ഇന്ത്യന്‍ നായകന്‍ കുതിച്ചത്. നാല് പരമ്പരകളില്‍ തുടര്‍ച്ചയായി ഇരട്ട ശതകം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കൊഹ്‍ലി ഇതോടെ സ്വന്തമാക്കി. 204 റണ്‍സെടുത്ത കൊഹ്‍ലി തൈജുല്‍ ഇസ്‍ലാമിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഇന്ത്യന്‍ നായകന്‍ കൂടാരം കയറി. കൊഹ്‍ലിക്ക് പുറമെ 81 റണ്‍സെടുത്ത രഹാനെ വിക്കറ്റും ഇന്ത്യക്ക് ഇന്ന് നഷ്ടമായി. സാഹ 106 റണ്‍സോടെ അജയ്യനായി നിലകൊണ്ടു.

തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് ഒരു വിക്കറ്റിന് 41 റണ്‍സ് എന്ന നിലയിലാണ്.