LiveTV

Live

Sports

ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ വിഭാഗത്തില്‍ കേരളത്തിന് കിരീടം 

ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ വിഭാഗത്തില്‍ കേരളത്തിന് കിരീടം 
Summary
കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണിത്.

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ കേരളത്തിന് കിരീടം. കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണിത്. ഫൈനലില്‍ റെയില്‍വേസിനെയാണ് കേരളം തോല്‍പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്‍റെ മിന്നും ജയം. ഒരു കളിയും തോൽക്കാതെയാണ് കേരളം ജേതാക്കളായത്. സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. നേരത്തേ നടന്ന വനിതകളുടെ കലാശപ്പോരിൽ കേരളം തോറ്റിരുന്നു.