LiveTV

Live

Sports

കൊഹ്‍ലിയെ മറികടന്ന് ആംല

കൊഹ്‍ലിയെ മറികടന്ന് ആംല
Summary
132 ഇന്നിങ്സുകളില്‍ നിന്നുമാണ് ആംല തന്‍റെ പേരിലുള്ള ശതകങ്ങള്‍ 23 ലെത്തിച്ചത്. കൊഹ്‍ലിയാകട്ടെ 157 ഇന്നിങ്സുകള്‍ ആടിയാണ്......
കൊഹ്‍ലിയെ മറികടന്ന് ആംല

വിരാട് കൊഹ്‍ലി സൃഷ്ടിക്കുന്ന റെക്കോഡുകളെ പിന്തള്ളുക ദക്ഷിണാഫ്രിക്കയുടെ ആംലക്ക് ഒരു ഹരമാണ്. ഏകദിന ക്രിക്കറ്റില്‍ 23 ശതകങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനെന്ന ഖ്യാതി കൊഹ്‍ലിയില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം വിശ്വസ്തതയുടെ പര്യായമാണ് റണ്‍ മെഷിന്‍. വെസ്റ്റിന്‍ഡീസിനെതിരെ ഇന്നലെ നടന്ന ഏകദിനത്തിലാണ് ആംല പുതിയ നേട്ടം വെട്ടിപിടിച്ചത്. 132 ഇന്നിങ്സുകളില്‍ നിന്നുമാണ് ആംല തന്‍റെ പേരിലുള്ള ശതകങ്ങള്‍ 23 ലെത്തിച്ചത്. കൊഹ്‍ലിയാകട്ടെ 157 ഇന്നിങ്സുകള്‍ ആടിയാണ് നൂറില്‍ ഇരുപത്തിമൂന്നിലെത്തിയിരുന്നത്.

ആംലയുടെ 110 റണ്‍സിന്‍റെ കരുത്തില്‍ 343 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്ക കരീബിയന്‍ പടയെ സ്പിന്‍ കുരുക്കിലാക്കിയ താഹിറിന്‍റെ സഹായത്തോടെ മത്സരം അനായാസം സ്വന്തമാക്കി.