LiveTV

Live

Sports

റഷ്യയില്‍ പടക്കുതിരകളാകാന്‍ ഫ്രഞ്ച് പട

റഷ്യയില്‍ പടക്കുതിരകളാകാന്‍ ഫ്രഞ്ച് പട
Summary
യോഗ്യതാ ഘട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഫ്രാന്‍സ് ലോകകപ്പിനെത്തുന്നത്.

റഷ്യന്‍ ലോകകപ്പിലെ പുത്തന്‍ താരോദയങ്ങളാകാന്‍ സാധ്യതയുള്ളവരില്‍ ഭൂരിഭാഗവും ഫ്രാന്‍സുകാരാണ്. ലോക ഫുട്ബോളിലെ ഭാവി വാഗ്ദാനങ്ങളായ ഒരു കൂട്ടം പുതുമുഖങ്ങളാണ് മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ കരുത്ത്. യോഗ്യതാ ഘട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഫ്രാന്‍സ് ലോകകപ്പിനെത്തുന്നത്.

മൊണാക്കോയില്‍ നിന്നും റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ പത്തൊമ്പതുകാരന്‍ കിലിയന്‍ എംബാപ്പെ, ബാഴ്സലോണ പൊന്നുംവില കൊടുത്ത് മേടിച്ച ഇരുപതുകാരന്‍ ഒസ്മാന്‍ ഡംബലെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുന്തമുനയായ ആന്റണി മാര്‍ഷ്യല്‍, പിഎസ്ജിയുടെ 23കാരന്‍ അഡ്രിയന്‍ റാബിയോട്ട്... റഷ്യന്‍ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന് കാഴ്‍ച്ച വെക്കുന്ന പുത്തന്‍ താരോദയങ്ങളില്‍ ഇപ്പറഞ്ഞ നാലുപേരുണ്ടാകുമെന്നതില്‍ രണ്ട് തരമില്ല. ലോക ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളെന്ന് ഇതിനകം വിശേഷിപ്പിക്കപ്പെട്ട ഒരു കൂട്ടം പുതുമുഖങ്ങളുമായാണ് ഫ്രാന്‍സ് ഇത്തവണ ലോകകപ്പിനെത്തുന്നത്. കൂട്ടിന് പ്രതിഭാധനരുടെ നീണ്ട നിര വേറെയും. മുന്നേറ്റ നിരയില്‍ അന്റോയിന്‍ ഗ്രീസ്മാനും ചെല്‍സിയുടെ ഒലിവര്‍ ജിറൂഡും മധ്യനിരയില്‍ പോള്‍ പോഗ്ബയും കാന്റെയും മറ്റ്യൂഡിയും ദിമിത്രി പയറ്റും പ്രതിരോധത്തില്‍ റാഫേല്‍ വരാനെയും സാമുവല്‍ ഉംതിതിയും ലൂക്കാസ് ഡിഗ്നെയും ഗോള്‍വലയ്ക്ക് മുന്നില്‍ ഹ്യൂഗോ ഇല്ലോറിസിന്റെ ചോരാത്ത കൈകളും. യോഗ്യതാ റൌണ്ടില്‍ കരുത്തരായ നെതര്‍ലന്റ്സും സ്വീഡനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ദിദിയര്‍ ദെഷാംപ്സ് നയിക്കുന്ന ഫ്രഞ്ച് പടയുടെ വരവ്. ജൂണ്‍ പതിനാറിന് ആസ്ട്രേലിയയുമായാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം.