LiveTV

Live

Sports

വീണ്ടും ലോകം കീഴടക്കാന്‍ ജര്‍മ്മനി വരുന്നു

വീണ്ടും ലോകം കീഴടക്കാന്‍ ജര്‍മ്മനി വരുന്നു
Summary
കഴിഞ്ഞ നാല് വര്‍ഷവും ഫോമില്‍ നിലനിര്‍ത്തുന്ന സ്ഥിരതയാണ് ജര്‍മനിയെ ഇത്തവണയും ഫേവറൈറ്റുകളാക്കുന്നത്.

ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീലില്‍ നിന്ന് റഷ്യയിലെത്തുമ്പോഴും സാധ്യതാ പട്ടികയില്‍ മുമ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിയാണ്. കഴിഞ്ഞ നാല് വര്‍ഷവും ഫോമില്‍ നിലനിര്‍ത്തുന്ന സ്ഥിരതയാണ് ജര്‍മനിയെ ഇത്തവണയും ഫേവറൈറ്റുകളാക്കുന്നത്.

ജര്‍മനി ഇത്തവണ വരുന്നതും ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള സംഘമായാണ്. കാരണങ്ങള്‍ ഒരുപാടുണ്ട്. പരിശീലക സ്ഥാനത്ത് 12 വര്‍ഷം പൂര്‍ത്തിയാക്കിയ ജോക്കിം ലോ. അഞ്ച് വലിയ ടൂര്‍ണമെന്റുകളില്‍ ലോക്ക് കീഴില്‍ ഇറങ്ങി. അഞ്ചും കുറഞ്ഞത് സെമിയെങ്കിലും കണ്ടവ.

ദേശീയ ടീമില്‍ കളിക്കാവുന്നവരെ കൂട്ടി വെച്ചാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നാല് ടീമുണ്ടാക്കാം. ഗോള്‍ കീപ്പര്‍മാര്‍ മുതല്‍ സ്‌ട്രൈക്കര്‍മാര്‍ വരെ ടീമിലിടം കണ്ടെത്താന്‍ മത്സരിക്കുന്നു.

2010ല്‍ ഗോള്‍ഡന്‍ബൂട്ടും 14ല്‍ സില്‍വര്‍ ബൂട്ടും നേടിയ തോമസ് മുള്ളര്‍, ടോണി ക്രൂസ്, മെസ്യൂട്ട് ഓസില്‍, ഡ്രാക്സ്ലര്‍, ഗോറട്‌സ്‌കെ, ടിമോ വെര്‍ണര്‍, ലിയോറി സാനെ, മാറ്റ് ഹമ്മല്‍സ്, ന്യോയര്‍, ടെര്‍ സ്‌റ്റെഗന്‍. ഏത് പൊസിഷനിലും പ്രതിഭകളുടെ ധാരാളിത്തമുണ്ട്. രണ്ടാം നിര ടീമിനെ വെച്ച് കോണ്‍ഫെഡറേഷന്‍ കപ്പ് നേടി. ബയേണ്‍ മ്യൂണികില്‍ ഒരുമിച്ച് വര്‍ഷങ്ങളായി കളിക്കുന്ന എട്ട് പേര്‍ ജര്‍മനിയുടെ ആദ്യ ഇലവനിലുണ്ട്. മനസും കാലും ഒരുമിച്ച് നീങ്ങുന്നവര്‍.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിച്ച പത്തില്‍ ഒന്ന് പോലും തോല്‍ക്കാതെയാണ് ലോകകപ്പിനിറങ്ങുന്നത്. 43 ഗോളടിച്ച് യൂറോപ്പിലെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 1962ല്‍ ബ്രസീലല്ലാതെ മറ്റാരും ലോകകപ്പ് നിലനിര്‍ത്തിയിട്ടില്ല. ജര്‍മ്മനിക്കാകുമോ?