LiveTV

Live

Sports

മിച്ചല്‍ ജോണ്‍സണെ ഹെലിക്കോപ്റ്ററിന് പറത്തിയ 18കാരന്‍

മിച്ചല്‍ ജോണ്‍സണെ ഹെലിക്കോപ്റ്ററിന് പറത്തിയ 18കാരന്‍
Summary
കണക്കുവെച്ചു നോക്കിയാല്‍ 18കാരന്‍ പൃഥ്വി ഷായ്ക്ക് ഇരട്ടി പ്രായമുള്ള മിച്ചല്‍ ജോണ്‍സണിന്റെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടിടിക്കേണ്ടതാണ്. എന്നാല്‍ കണക്കിലല്ല കളിയിലാണ് കാര്യമെന്ന്...

കണക്കുവെച്ചു നോക്കിയാല്‍ 18കാരന്‍ പൃഥ്വി ഷായ്ക്ക് ഇരട്ടി പ്രായമുള്ള മിച്ചല്‍ ജോണ്‍സണിന്റെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടിടിക്കേണ്ടതാണ്. എന്നാല്‍ കണക്കിലല്ല കളിയിലാണ് കാര്യമെന്ന് ഈ കൗമാരം വിട്ടിട്ടില്ലാത്ത മുംബൈക്കാരന്‍ പൃഥ്വി ഷാ തെളിയിച്ചു. ഡെയര്‍ഡെവിള്‍സ് നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ നാല് ഓവറില്‍ മൂന്നിലും ഒരറ്റത്ത് നെഞ്ചുറപ്പോടെ നേരിടാന്‍ പൃഥ്വിഷാ ഉണ്ടായിരുന്നു.

ജോണ്‍സന്റെ മൂന്ന് ഓവറിലും ഒരു ബൗണ്ടറിയെങ്കിലും നേടിയ പൃഥ്വിഷാ രണ്ട് സിക്‌സറുകളും പായിച്ചു. അതിലൊന്ന് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയായിരുന്നു. ആ സിക്‌സറിന് ശേഷം പൃഥ്വിഷായെ നോക്കി ചിരിച്ചു നില്‍ക്കുന്ന ജോണ്‍സണ്‍ തന്നെയായിരുന്നു ആ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്ന്. ഇന്നിംങ്‌സില്‍ പായിച്ച രണ്ട് സിക്‌സറുകളും ആസ്‌ത്രേലിയന്‍ പേസര്‍ക്കെതിരെയാണെന്നതും ശ്രദ്ധേയം.

ഡല്‍ഹിഡെയര്‍ഡെവിള്‍സിന് വേണ്ടി ഓപണറായിറങ്ങിയ പൃഥ്വി ഷാ 44 പന്തുകളില്‍ നിന്നാണ് 62 റണ്‍സ് നേടിയത്. ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടെ മലയാളി താരം സഞ്ജുസാസണുമായി പങ്കുവെക്കാനും പൃഥ്വി ഷായ്ക്കായി. ഇരുവരും 18 വയസും 169 ദിവസവും ഉള്ളപ്പോഴാണ് ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുവിന് വേണ്ടി സഞ്ചു 2013 സീസണില്‍ ഇതേ പ്രായത്തില്‍ 53 പന്തുകളില്‍ നിന്ന് 63 റണ്‍ നേടിയാണ് റെക്കോഡ് സ്വന്തമാക്കിയത്.
പൃഥ്വി ഷായുടെ കിടിലന്‍ ബാറ്റിംങ് കാണാം