LiveTV

Live

Sports

കണ്ണൊന്നു തെറ്റിയപ്പോള്‍ വിക്കറ്റ് കീപ്പറായി ഗെയില്‍ 

കണ്ണൊന്നു തെറ്റിയപ്പോള്‍ വിക്കറ്റ് കീപ്പറായി ഗെയില്‍ 
Summary
ചിരിച്ചുകൊണ്ട് ഓടിവന്ന ലോകേഷ് രാഹുലിന് ഗെയില്‍ നിമിഷങ്ങള്‍ മാത്രം നീണ്ട വിക്കറ്റ് കീപ്പറുടെ റോള്‍ ഗ്ലൗസിലൂടെ കൈമാറിയതോടെയാണ് ആ കളി അവസാനിച്ചത്. 

കളത്തിലായാലും പുറത്തായാലും കളിക്കിടയിലെ കളിക്ക് ഒരു അവസരം ലഭിച്ചാല്‍ നഷ്ടപ്പെടുത്താത്ത താരമാണ് ക്രിസ് ഗെയില്‍. കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായ ലോകേഷ് രാഹുല്‍ ഒന്ന് മാറിയപ്പോള്‍ ഗ്ലൗസുമായി കീപ്പറുടെ റോളില്‍ ഗെയിലെത്തി. ബൗളറോട് പന്തെറിയാന്‍ കൈകൊണ്ട് ആക്ഷന്‍ കാണിക്കുക കൂടി ചെയ്തു.

ഒരു നിമിഷം സണ്‍ റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ ഷാകിബ് അല്‍ ഹസന്‍ പോലും പോലും അന്തിച്ചുപോയി. ചിരിച്ചുകൊണ്ട് ഓടിവന്ന ലോകേഷ് രാഹുലിന് ഗെയില്‍ നിമിഷങ്ങള്‍ മാത്രം നീണ്ട വിക്കറ്റ് കീപ്പറുടെ റോള്‍ ഗ്ലൗസിലൂടെ കൈമാറിയതോടെയാണ് ആ കളി അവസാനിച്ചത്.

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായിരുന്നു ക്രിസ് ഗെയില്‍. മൂന്നാംഘട്ട ലേലത്തില്‍ രണ്ട് കോടി രൂപ നല്‍കി പ്രീതി സിന്റയുടെ കിംങ്‌സ് ഇലവന്‍ പഞ്ചാബ് ക്രിസ് ഗെയിലിനെ സ്വന്തമാക്കിയത് ഒരു പക്ഷേ സംശയത്തോടെയായിരിക്കും. എന്നാല്‍ ലീഗ് പുരോഗമിക്കുമ്പോള്‍ ഒരു സെഞ്ചുറിയടക്കം 229 റണ്‍സാണ് ഗെയില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്.