LiveTV

Live

Sports

അഫ്ഗാന്‍ പയ്യന്‍ മുജീബിന്‍റെ ആ ഗൂഗ്ലിയില്‍ കോഹ്ലിയും വീണു

അഫ്ഗാന്‍ പയ്യന്‍ മുജീബിന്‍റെ ആ ഗൂഗ്ലിയില്‍ കോഹ്ലിയും വീണു
Summary
മത്സരത്തില്‍ നാല് വിക്കറ്റിന് ബാംഗ്ലൂര്‍ വിജയിച്ചു

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ വിജയിച്ചെങ്കിലും വിസ്മയമായത് പഞ്ചാബിന്‍റെ അഫ്ഗാന്‍ താരം മുജീബ് റഹ്മാന്‍റെ ബൌളിങ്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ സ്റ്റമ്പ് ഇളക്കിയാണ് മുജീബ് റഹ്മാന്‍ തന്‍റെ മികവ് തെളിയിച്ചത്. അഞ്ചാം ഓവറിലായിരുന്നു കോഹ്ലിയുടെ വിക്കറ്റ്. പന്തിനെ വായിക്കുന്നതില്‍ കോഹ്ലിക്ക് പിഴച്ചു. പന്ത് തിരിഞ്ഞു സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. 21 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. നാല് ഓവറില്‍ 29 റണ്‍സാണ് മുജീബ് വിട്ടുകൊടുത്തത്.