LiveTV

Live

Sports

ബാഴ്‍സയില്‍ റോമന്‍ പടയോട്ടം; തലകുനിച്ച് മെസിയും കൂട്ടരും

ബാഴ്‍സയില്‍ റോമന്‍ പടയോട്ടം; തലകുനിച്ച് മെസിയും കൂട്ടരും
Summary
എഎസ് റോമ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്സലോണയെ തോല്‍പ്പിച്ചു

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വന്‍ അട്ടിമറി. എഎസ് റോമ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്സലോണയെ തോല്‍പ്പിച്ചു. എവേ ഗോള്‍ ആനുകൂല്യത്തില്‍ റോമ സെമിയില്‍ പ്രവേശിച്ചു.

ബാഴ്‍സയില്‍ റോമന്‍ പടയോട്ടം; തലകുനിച്ച് മെസിയും കൂട്ടരും

റോമയുടെ പടയോട്ടത്തിന് ആറാം മിനുറ്റില്‍ ജെക്കോയാണ് തുടക്കമിട്ടത്. 58ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഡി റോസിയാണ് റോമയുടെ രണ്ടാം ഗോള്‍ നേടിയത്. 82ാം മിനുറ്റില്‍ മനോലസ് മൂന്നാം ഗോളും നേടി. മൂന്ന് ഗോളില്‍ കൂടുതല്‍ ലീഡ് ആദ്യ പാദത്തില്‍ വഴങ്ങിയ ശേഷം രണ്ടാം പാദത്തില്‍ അത് മറികടക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീമാണ് റോമ.

മറ്റൊരു മത്സരത്തില്‍‌ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാം മിനുട്ടില്‍ ഗബ്രിയല്‍ ജീസസ് സിറ്റിയെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചത്. 56ാം മിനുട്ടില്‍ മുഹമ്മദ് സലാഹും 77ാം മിനുട്ടില്‍ ഫെര്‍മിനോയുമാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ വിജയിച്ചിരുന്നു.