LiveTV

Live

Sports

ഡേവിഡ് വില്ലി ചെന്നൈ സൂപ്പര്‍  കിങ്സിലേക്ക് 

ഡേവിഡ് വില്ലി ചെന്നൈ സൂപ്പര്‍  കിങ്സിലേക്ക് 
Summary
ലിയാം പ്ലങ്കറ്റിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ യോര്‍ക്ക്ഷയര്‍ താരം ഡേവിഡ് വില്ലിയും ഐപിഎല്ലിലേക്ക്

ലിയാം പ്ലങ്കറ്റിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ യോര്‍ക്ക്ഷയര്‍ താരം ഡേവിഡ് വില്ലിയും ഐപിഎല്ലിലേക്ക്. മിച്ചല്‍ സാന്‍റനര്‍ക്ക് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് ഫാസ്റ്റ് ബൌളറായ വില്ലി ഐപിഎല്ലിലേക്ക് എത്തുന്നത്. ഇക്കാര്യം ചെന്നൈ അധികൃതര്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. ഫാസ്റ്റ് ബൌളര്‍ എന്നതിലുപരി ബാറ്റിങ്ങിലും വില്ലി മുതല്‍ കൂട്ടാവും. സാന്‍റര്‍ക്ക് പിന്നാലെ കേദാര്‍ ജാദവ് പരിക്കേറ്റ് പുറത്തായതും ചെന്നൈക്ക് തിരിച്ചടിയാണ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദക്ക് പകരക്കാരനായിട്ട് ആണ് ലിയാം പ്ലങ്കറ്റ് ഡല്‍ഹിയിലെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരം ചെന്നൈ ബ്രാവോയുടെ കരുത്തില്‍ വിജയിച്ചിരുന്നു.