LiveTV

Live

Sports

പ്രഥമ സൂപ്പര്‍ കപ്പില്‍ നിന്ന് ഗോകുലം എഫ്.സി. പുറത്ത്

പ്രഥമ സൂപ്പര്‍ കപ്പില്‍ നിന്ന് ഗോകുലം എഫ്.സി. പുറത്ത്
Summary
ഇഞ്ചുറി ടൈമില്‍ ഉദന്ത സിങ് നേടിയ വിജയ ഗോളാണ് ഗോകുലം എഫ്.സിക്ക് വിനയായത്.

ബെംഗളൂരു എഫ്.സിയോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പ്രഥമ സൂപ്പര്‍ കപ്പില്‍ നിന്ന് ഗോകുലം എഫ്.സി പുറത്തായി. ഇഞ്ചുറി ടൈമില്‍ ഉദന്ത സിങ് നേടിയ വിജയ ഗോളാണ് ഗോകുലം എഫ്.സിക്ക് വിനയായത്. ആദ്യ ഗോള്‍ നേടിയ മികുവാണ് ഉദന്ത സിങിന് ഗോളിനുള്ള വഴിയൊരുക്കി നല്‍കിയത്. 33ാം മിനിറ്റില്‍ ഹെന്റി കിയസെക്ക നേടിയ ഗോളില്‍ 70ാം മിനിറ്റ് വരെ കേരളം മുന്നിട്ട് നിന്നു. 70ാം മിനിറ്റില്‍ മികു സമനില ഗോളടിച്ചതോടെ ബെംഗളുരു കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.