LiveTV

Live

Sports

അഭിനന്ദ ട്വീറ്റില്‍ കാര്‍ത്തിക്കിനെ തഴഞ്ഞു; വിജയ്ക്ക് പൊങ്കാല

അഭിനന്ദ ട്വീറ്റില്‍ കാര്‍ത്തിക്കിനെ തഴഞ്ഞു; വിജയ്ക്ക് പൊങ്കാല
Summary
ഒരുകാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്ന കാര്‍ത്തിക്കും വിജയും ഇപ്പോള്‍ കടുത്ത ശത്രുതയിലാണ്. കാര്‍ത്തിക്കിന്‍റെ ആദ്യ ഭാര്യ നികിതയാണ് വിജയുടെ ജീവിത പങ്കാളി

ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കുറിച്ച ട്വീറ്റില്‍ വിജയശില്‍പ്പി ദിനേശ് കാര്‍ത്തിക്കിനെ തഴഞ്ഞ മുരളി വിജയ്ക്കെതിരെ ആരാധകരുടെ ശക്തമായ പ്രതിഷേധം. ഒരുകാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്ന കാര്‍ത്തിക്കും വിജയും ഇപ്പോള്‍ കടുത്ത ശത്രുതയിലാണ്. കാര്‍ത്തിക്കിന്‍റെ ആദ്യ ഭാര്യ നികിതയാണ് വിജയുടെ ജീവിത പങ്കാളി. വ്യക്തിപരമായ ഈ വിദ്വേഷമാണ് ട്വീറ്റില്‍ കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ വിജയിനെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.