LiveTV

Live

Sports

ബംഗ്ലാദേശിനെ ട്രോളില്‍ മുക്കിയെടുത്ത് ലങ്കന്‍ ആരാധകര്‍ 

ബംഗ്ലാദേശിനെ ട്രോളില്‍ മുക്കിയെടുത്ത് ലങ്കന്‍ ആരാധകര്‍ 
Summary
ടീം ഇന്ത്യയുടെ പന്ത്രണ്ടാമനായിരുന്നു സ്റ്റേഡിയത്തിലെ ശ്രീലങ്കന്‍ ആരാധകര്‍

നിതാഹാസ് ടി20 ഫൈനലിലെ ഇന്ത്യന്‍ ടീമിന്റെ പന്ത്രണ്ടാമനായിരുന്നു സ്റ്റേഡിയത്തിലെ ശ്രീലങ്കന്‍ ആരാധകര്‍. സാധാരണ തങ്ങളുടെ ടീം ഇല്ലെങ്കില്‍ ആരാധകര്‍ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലെത്താറില്ല. എന്നാല്‍ ഇക്കുറി പതിവ് തെറ്റിച്ച് അവര്‍ വന്നു. ടീം ഇന്ത്യക്ക് കട്ടസപ്പോട്ടുമായി. ബംഗ്ലാദേശ് തോല്‍ക്കാനാണ് ശ്രീലങ്കന്‍ ആരാധകരും ആഗ്രഹിച്ചത്. അതിന് കാരണവുമുണ്ട്. നിര്‍ണ്ണായകമായ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനല്‍ ബെര്‍ത്ത് നേടിയത്. ജയിച്ചതിന്റെ പേരില്‍ ബംഗ്ലാദേശുകാര്‍ കാട്ടിക്കൂട്ടിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

കോബ്ര ഡാന്‍സും മറ്റുമായി അവര്‍ ശ്രീലങ്കയ്ക്കാരെയും ആരാധകരെയും വെറുപ്പിച്ചു. അതിന്റെ കണക്ക് ഇന്ത്യയോട് ഫൈനലില്‍ കിട്ടുമെന്ന് അന്നെ ആരാധകര്‍ പറഞ്ഞതുമാണ്. അവരുടെ ആഗ്രഹംപോലെത്തന്നെ നടന്നു. ബംഗ്ലാദേശ് തോറ്റു. അതും ദിനേശ് കാര്‍ത്തികിന്റെ അവസാന പന്ത് സിക്സറില്‍. അതോടെ ലങ്കയിലെ ട്രോളര്‍മാരും സടകുടഞ്ഞെഴുന്നേറ്റു. ബംഗ്ലാദേശുകാരെ അറഞ്ചംപുറഞ്ചം ട്രോളാന്‍.