LiveTV

Live

Sports

കളത്തിന് പുറത്തും വാര്‍ണര്‍-ഡികോക്ക് വാക്പോര്; പിടിച്ചുമാറ്റി സഹകളിക്കാര്‍

കളത്തിന് പുറത്തും വാര്‍ണര്‍-ഡികോക്ക് വാക്പോര്; പിടിച്ചുമാറ്റി സഹകളിക്കാര്‍
Summary
ആസ്ട്രേലിയക്കാരുടെ സ്ലെഡ്ജിങ് ക്രിക്കറ്റ് ലോകം ഒരുപാട് കണ്ടതാണ്

ആസ്ട്രേലിയക്കാരുടെ സ്ലെഡ്ജിങ് ക്രിക്കറ്റ് ലോകം ഒരുപാട് കണ്ടതാണ്. പലപ്പോഴും കളത്തിനകത്ത് അത്തരം പോരുകള്‍ തീരാറാണ് പതിവ്. ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ അത്തരമൊരു വാക് പോരിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ആസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കും തമ്മിലായിരുന്നു വാക്കേറ്റം. ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനത്തിലായിരുന്നു സംഭവം. ഡ്രസിങ് റൂമിലേക്കുള്ള വഴിയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. എബി ഡിവില്ലിയേഴ്സ് റണ്‍ഔട്ട് ആയപ്പോള്‍ വാര്‍ണര്‍ അമിതാഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിന്‍റ തുടര്‍ച്ചയായാണ് വാക്കേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. റൂമിലേക്ക് പോകുന്നതിനിടെ ഡികോക്കിനോട് കയര്‍ത്ത് സംസാരിക്കുന്ന വാര്‍ണറെ സഹതാരങ്ങള്‍ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. പോര് ഡ്രസിങ് റൂമിലേ ക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരത്തില്‍ ആസ്ട്രേലിയ 118 റണ്‍സിന് വിജയിച്ചു.