LiveTV

Live

Sports

നാസര്‍ ഹുസൈന്‍ എന്നെ ബസ് ഡ്രൈവറെന്ന് വിളിച്ചു; നാറ്റ് വെസ്റ്റ്ട്രോഫി ഫൈനലിനെക്കുറിച്ച് കൈഫ് പറയുന്നു 

നാസര്‍ ഹുസൈന്‍ എന്നെ ബസ് ഡ്രൈവറെന്ന് വിളിച്ചു; നാറ്റ് വെസ്റ്റ്ട്രോഫി ഫൈനലിനെക്കുറിച്ച് കൈഫ് പറയുന്നു 
Summary
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍‌മാരിലൊരാളാണ് മുഹമ്മദ് കൈഫ്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍‌മാരിലൊരാളാണ് മുഹമ്മദ് കൈഫ്. കൈഫിന്‍റെ കരിയറിലെത്തന്നെ മികച്ച നിമിഷങ്ങ ളിലൊന്നായിരുന്ന ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി പരമ്പരയിലെ ഫൈനല്‍. ഇന്ത്യ പരാജയം തുറിച്ച് നോക്കുന്നതിനിടയിലാണ് കൈഫും യുവരാജും ഇന്ത്യയെ അന്ന് രക്ഷിക്കുന്നത്. ലോഡ്സില്‍ നായകന്‍ ഗാംഗുലിയുടെ കുപ്പായമൂരിയുള്ള ആഹ്ലാദപ്രകടനമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും ആവേശമാണ്. എന്നാല്‍ അന്ന് നടന്നൊരു സംഭവം കൈഫ് ഒാര്‍ത്തെടുക്കുകയാണ്.

ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ തന്നെ ബസ് ഡ്രൈവര്‍ എന്ന് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൈഫ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു കൈഫിന്‍റ വെളിപ്പെടുത്തല്‍. അന്നത്തെ വിജയ ശേഷം ഇംഗ്ലണ്ട് താരങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള സ്ലെഡ്ജിംഗ് ഉണ്ടായിരുന്നോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ തന്നെ കളിയാക്കിയെന്ന് സമ്മതിച്ച കൈഫ് ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ; നാസര്‍ ഹുസൈന്‍ എന്നെ ബസ് ഡ്രൈവര്‍ എന്ന് വിളിച്ചു. അതിന് പകരമായി അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര സമ്മാനിക്കാനായി. തമാശരൂപേണ കൈഫ് മറുപടി നല്‍കി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കൈഫിന്‍റെയും യുവരാജിന്‍റെയും മികവിലാണ് മറികടന്നത്. 146ന് അഞ്ച് എന്ന നിലയില്‍ ഇന്ത്യ പരാജയം മണക്കുമ്പോഴായിരുന്നു കൈഫിന്‍റെയും യുവരാജ് സിങ്ങിന്‍റെയും നേതൃത്വത്തിലുള്ള രക്ഷാപ്ര വര്‍ത്തനം. കൈഫ് 87 റണ്‍സാണ് അന്ന് നേടിയത്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.