LiveTV

Live

Sports

ബാഴ്‍സലോണക്ക് മിന്നുംജയം

ബാഴ്‍സലോണക്ക് മിന്നുംജയം
Summary
എഫ്എ കപ്പില്‍ ഹഡേഴ്സ്ഫീല്‍ഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു.

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് ജയം. എയ്ബറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ തോല്‍പ്പിച്ചത്. എഫ്എ കപ്പില്‍ ഹഡേഴ്സ്ഫീല്‍ഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു.

അവസാന രണ്ട് ലീഗ് മത്സരങ്ങളിലും സമനില വഴങ്ങിയ ബാഴ്സലോണ എയ്ബറിനെ 2-0ന് തോല്‍പ്പിച്ചാണ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. പക്ഷെ ഇത്തവണയും നന്നേ വിയര്‍ത്താണ് മൂന്ന് പോയിന്‍റ് ബാഴ്സ സ്വന്തമാക്കിയത്. സാധാരണ പോലെ ബാള്‍ പൊസഷനില്‍ പോലും മേധാവിത്വം നേടാന്‍ ബാഴ്സലോണക്കായില്ല. തുടക്കം മുതല്‍ എയ്ബര്‍ ബാഴ്സയുടെ പ്രതിരോധത്തെ വിറപ്പിച്ചു. പക്ഷെ കളിയുടെ ഒഴുക്കിന് വിപരീതമായി 16ാം മിനുട്ടില്‍ മെസിയുടെ തകര്‍പ്പന്‍ ത്രൂ പാസ്സില്‍ നിന്ന് ലൂയീസ് സുവാരസ് ബാഴ്സക്കായി ആദ്യ ലക്ഷ്യം കണ്ടു.

തുടര്‍ന്നും എയ്ബര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ അവരെ തേടിയെത്തിയെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ 88ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബയിലൂടെ ബാഴ്സ ലീഡുയര്‍ത്തി. എഫ്എ കപ്പില്‍ റോമേല ലുക്കാകുവിന്‍റെ ഇരട്ട ഗോള്‍ ബലത്തിലാണ് ഹഡേഴ്സ്ഫീല്‍ഡ് ടൌണിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത്. 3, 55 മിനുട്ടുകളിലായിരുന്നു ലുക്കാക്കുവിന്‍റെ ഗോളുകള്‍. ജയത്തോടെ എഫ്എ കപ്പിന്‍റെ ക്വാര്‍ട്ടറിലേക്ക് യുണൈറ്റഡ് കടന്നു.