LiveTV

Live

Sports

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടുമെന്ന് കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടുമെന്ന് കോച്ച്
Summary
ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തെന്നും ഡേവിഡ് ജെയിംസ് പറ‍ഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടുമെന്ന് കോച്ച് ഡേവിഡ് ജെയിംസ്. ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തെന്നും ഡേവിഡ് ജെയിംസ് പറ‍ഞ്ഞു. തിരുവനന്തപുരത്ത് ബ്ലാസ്റ്റേഴ്സിന്‍റെ ഫുട്ബോള്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡേവിഡ് ജെയിംസ്.

കളിക്കളത്തിലെ സാഹചര്യമനുസരിച്ച് തന്ത്രങ്ങൾ മെനയുന്നതിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെയെത്തിയെന്നാണ് കോച്ച് ഡേവിഡ് ജയിംസിന്‍റെ അഭിപ്രായം. ഇനിയുള്ള മത്സരങ്ങളും ജയിച്ച് പ്ലേ ഓഫിന് യോഗ്യത നേടും. മാനേജ്മെന്‍റിന് സമ്മതമാണെങ്കില്‍ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിന്‍റെ കോച്ചായി തുടരാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

അണ്ടര്‍ പതിനഞ്ച് കുട്ടികള്‍ക്കായാണ് ബ്ലാസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ ഫുട്ബോള്‍ സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 24 സ്കൂളുകള്‍ ഈ രീതിയില്‍ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളെ ബ്ലാസ്റ്റേഴ്സിന്‍റെ റിസര്‍വ് ടീമായി നിലനിര്‍ത്തും.