LiveTV

Live

Sports

ഒലിവര്‍ ജിറൗഡ് ചെല്‍സിയില്‍

ഒലിവര്‍ ജിറൗഡ് ചെല്‍സിയില്‍
Summary
ഭാവിയില്‍ ടീമിന് കൂടുതല്‍ ട്രോഫികള്‍ നേടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡുമായി പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി കരാറിലെത്തി. 18 മാസത്തേക്കാണ് കരാര്‍. ആഴ്സണില്‍ നിന്നാണ് ജിറൗഡ് ചെല്‍സിയിലെത്തുന്നത്. ഈ സീസണില്‍ ജിറൗഡിന് ആഴ്സണലില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ചെല്‍സി മികച്ച ക്ലബ്ബാണെന്നും ടീമിനൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ജിറൗഡ് പറഞ്ഞു. ഭാവിയില്‍ ടീമിന് കൂടുതല്‍ ട്രോഫികള്‍ നേടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.