LiveTV

Live

Sports

അഭ്യൂഹങ്ങള്‍ക്ക് വിട: പുള്‍ഗ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍ 

അഭ്യൂഹങ്ങള്‍ക്ക് വിട: പുള്‍ഗ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍ 
Summary
ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിച്ച ആദ്യ സീസണില്‍ പുള്‍ഗയും ടീമിനൊപ്പമുണ്ടായിരുന്നു

കുറച്ച് നാളായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചയായിരുന്നു പുള്‍ഗ എന്ന വിളിപ്പേരുള്ള വിക്ടര്‍ ഹെരോര ഫോര്‍സേദ മടങ്ങി യെത്തുന്നു എന്ന്. ആദ്യ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ചിരുന്നു പുള്‍ഗ എന്തുകൊണ്ടും അനുയോജ്യമാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരത്തില്‍ പുള്‍ഗയെ ഗ്യാലറിയില്‍ കണ്ടതോടെ ആരാധകരുടെ ചര്‍ച്ചകള്‍ക്ക് കനംവെച്ചു. പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കൊപ്പം പുള്‍ഗയും പ്രത്യക്ഷപ്പെട്ടതോടെ തീരുമാനം ഏറെക്കുറെ ഉറപ്പായി.

എന്നാല്‍ മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് ആരാധകര്‍ക്കിടയില്‍ വീണ്ടും സംശയത്തി നിടയാക്കി. എന്നാല്‍ ആരാധകരുടെ സന്ദേഹങ്ങള്‍ക്ക് വിരാമമിട്ട് ബ്ലാസ്റ്റേഴ്‌സ് തന്നെ രംഗത്ത് എത്തി. പുള്‍ഗ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ട വിവരം ട്വിറ്ററിലൂടെയാണ് മാനേജ്മെന്റ് അറിയിച്ചത്. ആദ്യ സീസണിലാണ് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പുള്‍ഗ കേരളത്തിന്റെ മിഡ്ഫീല്‍ഡില്‍ കളിച്ചത്. ആദ്യ രണ്ട് സീസണുകളില്‍ 15 മത്സരങ്ങള്‍ കേരളത്തിനായി പുള്‍ഗ കളിച്ചിട്ടുണ്ട്. ആ സീസണിലെ കേരളത്തിന്റെ പോസിറ്റീവുകളില്‍ ഒന്ന് പുള്‍ഗ ആയിരുന്നു.