LiveTV

Live

Sports

ഇന്ത്യക്ക് ആറുവിക്കറ്റ് ജയം; കോഹ്ലിക്ക് സെഞ്ചുറി

Summary
സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഡര്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 269 ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി നായകന്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ഡൂപ്ലസിസിന്റെ സെഞ്ച്വറി മികവില്‍ 270 എന്ന വിജയ ലക്ഷ്യം ഇന്ത്യക്ക് മുന്‍പില്‍ വെച്ചു. 45 ഓവറും 3 പന്തുമായപ്പോള്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ആറു വിക്കറ്റിന്റെ വിജയം.

സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 119 പന്തില്‍ 112 റണ്‍സുമായാണ് വിരാട് കോഹ്‌ലി മടങ്ങിയത്.

86 പന്തില്‍ 79 റണ്‍സുമായി രഹാനെ പുറത്തായി. എം എസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ അവസരത്തിനൊത്തുയര്‍ന്നു. കുല്‍ ദീപ് യാദവ് മൂന്നും യൂസവേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ജസ്പ്രിത് ബുമ്രയും ഭൂവനേശ്വര്‍ കുമാറും ഓരോ വിക്കറ്റുകള്‍ നേടി. 112 പന്തുകളില്‍ നിന്ന് നായകന്‍ ഫാ ഡുപ്ലസിസ് നേടിയ 120 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ കരുത്ത്. ദക്ഷിണാഫ്രിക്കയുടെ അന്റിലി ഫിലിക്വായോ രണ്ടും മോണി മോര്‍ക്കല്‍ ഒരു വിക്കറ്റും നേടി.