LiveTV

Live

Sports

ബ്ലാസ്റ്റേഴ്‍സിന്റെ തോല്‍വിക്ക് കാരണം സന്ദേശ് ജിങ്കന്‍; റെനെ മ്യൂലന്‍സ്റ്റീന്‍

ബ്ലാസ്റ്റേഴ്‍സിന്റെ തോല്‍വിക്ക് കാരണം സന്ദേശ് ജിങ്കന്‍; റെനെ മ്യൂലന്‍സ്റ്റീന്‍
Summary
ഇന്ത്യയിലെ മികച്ച പ്രൊഫഷണല്‍ ഫുട്ബോളറില്‍ ഒരാളാണെന്ന് ജിങ്കന്‍ സ്വയം കരുതുന്നുണ്ടെങ്കിലും തനിക്ക് ഒരിക്കല്‍ പോലും അത് തോന്നിയിട്ടില്ല

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിങ്കനെതിരെ മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ രംഗത്ത്. ഫുട്ബോളിനെ കുറിച്ച് കാര്യമായൊന്നും അറിയാത്ത കളി ശൈലിയില്ലാത്ത താരമാണ് ജിങ്കനെന്നാണ് മ്യൂലന്‍സ്റ്റീന്റെ ആരോപണം.

കൊച്ചിയില്‍ ബംഗലൂരു എഫ്സിക്കെതിരെ നേരിട്ട കനത്ത തോല്‍വിക്ക് ശേഷമാണ് മ്യൂലന്‍സ്റ്റീന്‍ പരിശീലക സ്ഥാനം രാജിവെച്ചത്. ഈ മത്സരത്തില്‍ ബംഗലൂരുവിന്റെ ആദ്യ ഗോള്‍ പിറന്നത് ജിങ്കന്റെ പിഴവ് മൂലമാണെന്നാണ് മ്യൂലന്‍സ്റ്റീന്‍ പറയുന്നത്. വൈദഗ്ധ്യമില്ലാത്ത കളിയാണ് ജിങ്കന്‍ കാഴ്ചവെക്കുന്നത്. ഗോവക്കെതിരെ നേരിട്ട 5-2 ന്റെ തോല്‍വിക്ക് ശേഷം ജിങ്കന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നും മ്യൂലന്‍സ്റ്റീന്‍ പറയുന്നു. ഇങ്ങനെയുള്ള ഒരാളെ ഒരു നല്ല ക്യാപ്റ്റനായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗലൂരുവിനെതിരായ മത്സരത്തില്‍ ജിങ്കനിലൂടെ കേരളം അനാവശ്യ പെനാല്‍റ്റി വഴങ്ങിയെന്നും മ്യൂലന്‍സ്റ്റീന്‍ കുറ്റപ്പെടുത്തി. ആ മത്സരത്തിന് ശേഷം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ജിങ്കന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മികച്ച പ്രൊഫഷണല്‍ ഫുട്ബോളറില്‍ ഒരാളാണെന്ന് ജിങ്കന്‍ സ്വയം കരുതുന്നുണ്ടെങ്കിലും തനിക്ക് ഒരിക്കല്‍ പോലും അത് തോന്നിയിട്ടില്ല. എന്റെ പരിശീലനത്തെ കുറിച്ച് നിങ്ങള്‍ ഏത് താരത്തോട് ചോദിച്ചാലും ഒരാള്‍ പോലും മോശം അഭിപ്രായം പറയില്ലെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.