LiveTV

Live

Sports

ശ്രീലങ്കയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടറില്‍

ശ്രീലങ്കയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടറില്‍
Summary
2016 ലോകകപ്പില്‍ ഇതേ എതിരാളികളുള്ള ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മധുരമുള്ള പ്രതികാരം കൂടിയായി

മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ശ്രീലങ്കയെ അനായാസം മറികടന്ന് അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. 32 റണ്‍സിനായിരുന്നു അഫ്ഗാന്‍റെ ജയം. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെയും അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. 2016 ലോകകപ്പില്‍ ഇതേ എതിരാളികളുള്ള ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മധുരമുള്ള പ്രതികാരം കൂടിയായി ഈ ജയം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍ നേടി. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 24 ഓവറില്‍ മൂന്ന് വിക്കറ്റിന് 100 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോള്‍ മഴ വന്നു. ഇതോടെ അവസാന 14 ഓവറില്‍ ലക്ഷ്യം 127 റണ്‍സായി പുനര്‍നിര്‍ണയിക്കപ്പെട്ടു. അവസരം മുതലെടുത്ത അഫ്ഗാന്‍ ബൌളര്‍മാര്‍ അരങ്ങ് വാണതോടെ ലങ്കാദഹനം അനായാസം പൂര്‍ത്തിയായി.